'എന്ത് കണ്ടിട്ടാണ് എന്നില്‍ പ്രണയം തോന്നിയത്?'

'നിന്റെ മുഖത്തെ മുഖക്കുരു..'
'എന്റെ മുഖം വൃത്തികേടാക്കുന്ന അതോ,എനിക്കത് ഇഷ്ടമേയല്ല..'
'പക്ഷെ എനിക്കിഷ്ടം അതാണ്..'

'പ്രണയത്തിന്റെ നിറമെന്ത്?'
'പിങ്ക്'..
'കാരണം ആ നിറമുള്ള ചുരിദാര്‍ ഇടുമ്പോഴാണ് നിന്നോടെനിക്ക് കൂടുതല്‍ ഇഷ്ടം തോന്നുന്നത്.'

പ്രണയത്തിന്റെ ഗന്ധമെന്ത്?

'പിങ്ക് നിറമുള്ള പോണ്ട്‌സ് പൗഡറിന്റെ ഗന്ധം..'
'കാരണം,നീ ആദ്യമായ് എന്റെ അടുത്ത് വന്ന് നിന്നപ്പോള്‍ ആ പൗഡറിന്റെ ഗന്ധമായിരുന്നു നിന്റെ മുഖത്തിന്...'

'പ്രണയത്തിന്റെ രുചിയെന്ത്?'
   
'മില്‍ക്കി ബാറിന്റെ രുചി..'

'കാരണം നീയെനിക്ക് ആദ്യമായി വാങ്ങി തന്നത് ഒരു മില്‍ക്കിബാര്‍ ആയിരുന്നു. തിന്നും എന്റെ നാവിന്‍ തുമ്പിലുണ്ട്..'

ഞാനും എന്റെ ഭര്‍ത്താവും കാമുകീ കാമുകന്മാര്‍ ആയിരുന്നപ്പോഴുള്ള സംഭാഷണങ്ങളായിരുന്നു ഇത്. അഞ്ചു വര്‍ഷം പ്രണയിച്ചതിനു ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒന്‍പത് വര്‍ഷങ്ങളായി..ഇന്നും ആ പ്രണയം തുടരുന്നു.

തിരക്ക് പിടിച്ച  ജീവിതത്തില്‍ തമ്മിലുള്ള പ്രണയം കുറയുന്നോ എന്ന സംശയം തോന്നിയാലുടന്‍ ഞങ്ങള്‍ മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ ആവര്‍ത്തിക്കും. അതോടെ മനസ്സില്‍ വീണ്ടും പ്രണയം പൂത്തുലയും...