എത്രയോ ജന്മമായ് നിന്നെ ഞാന്‍.. ശ്വേത മോഹന്റെ അടിപൊളി കവര്‍
February 13, 2019, 08:23 PM IST
രണ്ടു പതിറ്റാണ്ടുകളായി പ്രണയാതുരമായ ഓര്‍മ്മയെ തൊട്ടുണര്‍ത്തുന്ന ഗാനമാണ് സമ്മര്‍ ഇന്‍ ബത്ലഹേമിലെ എത്രയോ ജന്മമായ്. ശ്രീനിവാസും സുജാതയും ചേര്‍ന്ന് പാടിയ ഈ ഗാനത്തിലെ വരികളും സുജാതയും ഹമ്മിങ്ങും മൂളി നടക്കാത്തവരുണ്ടാകില്ല. ഈ പ്രണയദിനത്തിന് തൊട്ടു മുമ്പാണ് സുജാതയുടെ മകള്‍ ശ്വേത ഈ ഗാനത്തിന്റെ കവര്‍ പതിപ്പുമായി യൂട്യൂബിലെത്തുന്നത്.