പ്രണയദിനാഘോഷത്തെ ഒറ്റദിവസത്തേക്ക് ഒതുക്കി തീര്‍ത്ത് വരും വര്‍ഷത്തേക്ക് കാത്തിരിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇത്രനാളും നിങ്ങളുടെ പ്രണയദിനാഘോഷം അപൂര്‍ണമായിരുന്നുവെന്ന് പറയേണ്ടി വരും. കാരണം ഏഴ് ദിവസത്തോളം നീണ്ട് നില്‍ക്കുന്നതാണ് പ്രണയദിനാഘോഷ ഒരുക്കങ്ങള്‍ എന്നത് കൊണ്ട് തന്നെ. ഫെബ്രുവരി ഏഴിന് തുടങ്ങി 14-ന് അവസാനിക്കുന്നതാണ് യഥാര്‍ഥ പ്രണയദിനാഘോഷം. ഓരോദിവസത്തിനും അതിന്റേതായ പ്രത്യേകതകളുമുണ്ട്.   

വാലെന്റെന്‍സ് ഡേ ഒരുക്കങ്ങള്‍ ഫിബ്രവരി ഏഴിനാണ് തുടങ്ങുന്നത്. ഈ ദിവസം പ്രണയിനിക്ക് റോസ് സമ്മാനിക്കണമെന്നാണ്. അതുകൊണ്ട് ഈ ദിവസം റോസ് ഡേ എന്നറിയപ്പെടുന്നു.  ഫിബ്രവരി എട്ട് പ്രൊപ്പോസ് ഡേ ആണ് അതായത് പ്രണയം തുറന്ന് പറയേണ്ട ദിനം. ഫിബ്രവരി ഒമ്പത് ചോക്ലേറ്റ് ഡേയാണ്, പ്രണയിനികള്‍ ഒരുമിച്ചിരുന്ന് മധുരം നുണയേണ്ട ദിനം. 

ഫിബ്രവരി പത്ത് ടെഡി ഡേയാണ്. പ്രണയിനിക്ക് ടെഡിബിയറിനെ സമ്മാനമായി നല്‍കാം. ഫിബ്രവരി 11 പ്രോമിസ് ഡേയാണ്, ഇനി ഒരിക്കലും പിരിയില്ലെന്നും മരണം വരെ സംരക്ഷിച്ച് കൊള്ളാമെന്നും വാഗ്ദാനം നല്‍കുന്ന ദിവസം. 

ഫിബ്രവരി 12 ഹഗ് ഡേ ആണ്, പ്രണയിനിയെ ചേര്‍ത്ത് നിര്‍ത്താനുള്ള ദിനം. ഫിബ്രവരി 13ന് പ്രണയിനിക്കൊരു ചുംബനം നല്‍കാം. അതുകൊണ്ട് തന്നെ ഈ ദിവസം കിസ്സ് ഡേ എന്നാണ് അറിയപ്പെടുന്നത്. ഇത്രയും ദിവസങ്ങള്‍ പരസ്പരം ഇഷ്ടത്തോടെ മുന്നോട്ട് പോയാല്‍ ഫിബ്രവരി 14ന് വാലൈന്റെന്‍സ് ഡേയില്‍ പ്രണയം ആഘോഷിക്കാം.