നിന്നെ കണ്ടത്തില്‍ പിന്നെ എനിക്ക് രാത്രികള്‍ ഉറക്കമില്ലാഞ്ഞിട്ടാണോ എന്നറിയില്ല.. പകല്‍ സ്വപ്നങ്ങള്‍ കണ്ട് തീര്‍ക്കുന്നത് കൊണ്ടാണോ എന്നറിയില്ല എല്ലാവരും ചോദിക്കുന്നു എനിക്കെന്താ നിന്നോടുള്ളതെന്ന് ....

നിലാവിന് രാത്രി ആരാണെന്നും മഴയ്ക്ക് മണ്ണിനോട് തോന്നുന്നത് എന്താണെന്നും വസന്തങ്ങള്‍ക്ക് പൂക്കള്‍ എങ്ങനെയുള്ളതാണെന്നും അവരോടു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിയാത്തത് കൊണ്ടാണ് .. എനിക്ക് നിന്നോടുള്ളത് ആകാശത്തിന്റെ പരപ്പും കടലിന്റെ ആഴവുമാണെന്ന് ഞാനവരോട് പറഞ്ഞത്...

നിന്റെ കണ്ണുകളില്‍ ഞാനെന്റെ കാഴ്ച്ചയെ തളച്ചിട്ടത് കൊണ്ടാണ്, നിന്റെ പുഞ്ചിരി എന്നെ മൗനിയാക്കിയത് കൊണ്ടാണ്, നിന്നെ ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ എന്നെത്തന്നെ മറക്കുന്നത് കൊണ്ടുമാണ് വാക്കുകള്‍ തികയാതെ വന്നത് ... ക്ഷമിക്കുക...