പ്രണയിക്കാന്‍ ഒരു ദിവസത്തിന്‍റെ ആവശ്യമുണ്ടോ സത്യത്തില്‍ ഇല്ല. പ്രണയിക്കുന്നവന്‍റെ ദിവസങ്ങള്‍ എന്നുംപ്രണയം നിറഞ്ഞതാണ്‌..! 
പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും ലോകത്തെ ഏറ്റവും മനോഹര വികാരങ്ങളില്‍ ഒന്നാണ്. പ്രണയത്തെ വര്‍ണ്ണിച്ച് മഷി വറ്റിയ തൂലികയെ ഭൂമിയിലുള്ളൂ. പ്രണയം ആത്മാവിന്‍റെ ഭാഷയാണ്‌ ഓരോ മനുഷ്യനും പ്രണയം അനുഭവിക്കുന്നത് ഓരോ രീതിയിലാണ് അതായത് സ്വയം അനുഭവിച്ചറിഞ്ഞതാണ്
ഏറ്റവും മനോഹരമായ പ്രണയം....

പ്രണയത്തെ കൂട്ടിവായിക്കുമ്പോള്‍ വിരഹത്തിന്‍റെ പേര് തൊടാതെ അതൊരിക്കലും പൂര്‍ണ്ണമാവില്ല. പ്രണയംഅറിഞ്ഞവരെക്കാള്‍ അത് നഷ്ട്ടമായവരാണ്കൂടുതല്‍. വിരഹത്തിന്‍റെ ആത്മാക്കളുടെ ശവപ്പറമ്പാണ് ഭൂമി...

പ്രണയ മധുരത്തില്‍ നിന്നും വിരഹത്തിന്‍റെ കൈപ്പറിഞ്ഞ് 
ഒരു ജന്മം മുഴുവന്‍ ഭ്രാന്തിന്‍റെ പരകോടി താണ്ടി രണ്ടായി നടന്ന വഴികളൊക്കെ തനിച്ചെന്ന വേദനിപ്പിക്കുന്ന സത്യത്തില്‍ നടന്ന് നീങ്ങുന്ന മഹാ ഗതികേട്....

പ്രണയമാണെന്ന് തെറ്റുധരിച്ച് ചതിയുടെ ചിലന്തിവലകളില്‍ കുടുങ്ങി ശരീരം നഷ്ട്ടമായി അടിവയറ്റില്‍ മറ്റൊന്ന് ഉരുത്തിരിഞ്ഞ്‌ മരണത്തിന്‍റെ കയറില്‍ തൂങ്ങിയാടിയ എത്രയോ മരണപ്പെട്ട ഉദാഹരണങ്ങള്‍.
ചതിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കിയാലും ഇഷ്ട്ട്ടപ്പെട്ട കാരണംകൊണ്ട് വീണ്ടും വീണ്ടും വിശ്വസിച്ച് കൂടെക്കൂടി ജിവിതം ഇല്ലാതായ എത്രയോ ജീവിതങ്ങള്‍....

കുറച്ചുകൂടി മികച്ച ഒന്നിനുവേണ്ടി കാമുകനെ അതിമനോഹരമായി ഒഴിവാക്കി മറ്റൊരുത്തനെ കെട്ടി തിരിഞ്ഞുപോലും നോക്കാതെ ഇതുവരെ പ്രണയിച്ചിട്ടില്ലെന്ന ഭാവത്തില്‍ നടന്നകന്ന എത്രയോ കാമുകിമ്മാര്‍...

പ്രണയദിനം നല്ലതുതന്നെ പക്ഷെ അത് പ്രണയിക്കുന്നവന്‍റെ മാത്രം ഒന്നാകുന്നു. പ്രണയം അറിഞ്ഞവരേക്കാള്‍ അത് നഷ്ട്ടപ്പെട്ടവരാണ്. അവര്‍ക്കീ ദിവസം പൊള്ളും. അതുവരെ വിശ്വസിച്ച് കൂടെക്കൂട്ടിയത് മറ്റൊരാളിന്‍റെയാകുമ്പോള്‍ അത്രകാലം ചതിക്കപ്പെടുകയായിരുന്നു എന്നാണ് അതിന്‍റെ ഏറ്റവും മാന്യമായ അര്‍ത്ഥം....

ഉപേക്ഷിക്കാനും,ഗര്‍ഭമുണ്ടാക്കാനും,തള്ളിപ്പറയാനും,കൂട്ടിക്കൊടുക്കാനും,മറ്റൊന്നിനെ കാണുമ്പോള്‍ ഉള്ളത് കളഞ്ഞ് പോകാനും നിങ്ങള്‍ പ്രണയമെന്ന മഹാ സത്യത്തെ കൂട്ടുപിടിക്കരുത്...

പ്രണയത്തിനല്ല ഇവിടെ വിരഹത്തിനാണ് ദിവസം വേണ്ടത് കാരണം അവരാണ് ഭൂമിയില്‍ നിറഞ്ഞവര്‍. അവരാണ് നിത്യ ദുഖം പേറുന്നവര്‍ അവരുടെതാണ് ഭൂമി. ലോകം മുഴുവന്‍ പ്രണയദിനമാചരിക്കുമ്പോള്‍ ആര്‍ക്കും കണ്ണു കൊടുക്കാതെ വെളിച്ചത്തിലിറങ്ങി വരാതെ ഇരുട്ടില്‍ തപ്പുന്ന നഷ്ട്ട പ്രണയിനികളെ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട് കാരണം നിങ്ങള്‍പ്രണയം അറിഞ്ഞവരാന് വിരഹം അനുഭവികുന്നവരും..!

പ്രണയം തോറ്റ്പോകുന്നത് അതിന്‍റെ അര്‍ത്ഥമറിയാതെ ആടുന്നവരിലൂടെയാണ്
പ്രണയിക്കണം അത് കൂടെ കൂട്ടാനാവണം കളഞ്ഞുപോകാനാവരുത്......
Happy Valentine's Day...

#പ്രണയം ഉത്സവപറമ്പില് നിന്ന് വാങ്ങുന്ന
ബലൂണ് പോലെയാണ്,
ചിലതൊക്കെ വീട്ടിലെത്തും.. ..
കൂടുതലും വഴിയില് വെച്ച് പൊട്ടും...

'നിന്നോടെനിക്കുള്ള പ്രണയം' പാടുന്ന ഫൈസല്‍

 

പ്രണയമെന്ന തീച്ചൂളയില്‍ ഹൃദയമുരുക്കി എന്റെ മനസ്സാകുന്ന ആലയില്‍ നിനക്കായ് ഞാന്‍ കൊത്തിയെടുത്ത ഈ റോസാ  പൂവില്‍ നിന്ന് 
ഇറ്റു വീഴുന്നത് 
ഇതിന് ചുവന്ന നിറം നല്‍കാന്‍ വേണ്ടി ഞാന്‍ തൂകിയ എന്റെ രക്തത്തുള്ളികള്‍   ഇത് നമ്മുടെ പ്രണയത്തിന്
 എന്റെ സമര്‍പ്പണം 

 എന്റെ വേരുകള്‍ അവസാനിക്കാന്‍ കൊതിക്കുന്നത്  നിന്നിലേയ്ക്ക് 

എന്റെ ഇലകള്‍ തണലേകാന്‍ കൊതിക്കുന്നത് നിന്റെ നിഴല്‍പ്പാടുകള്‍ക്ക് 

 നിനക്കായി എന്റെ  കണ്ണിലെ കാശിത്തുമ്പകള്‍  മൊട്ടിട്ടത് നീയറിയു റിയുന്നുവോ ?

നീ വിരിയുന്ന നീര്‍മാതളചോട്ടില്‍ 
നിന്റെ കാലൊച്ചയ്ക്ക് കാതോര്‍ത്ത് 
ഈ പ്രണയദിനത്തില്‍ 
ഞാന്‍ ഞാന്‍ ഏകനായ് ഇരിക്കുന്നത് നീ അറിയാതെ പോകുമോ ? 
എന്റെ മനസിലെ പ്രണയം നീ അറിയാതെ പോകുമോ - ഷിജിത്ത് ബാഗ്ലൂര്‍(വാട്‌സ് ആപ്പ്)

നാളെ Valentine day...... അപ്‌നാഅപ്നാ... ബ്ലോഗ്കമ്മിറ്റിയും ഓള്‍  കേരളാ നിരാശ കാമുകന്‍സ് അസോസിയേഷനും ചേര്‍ന്ന് നാളെ നടത്തുന്ന' valentine      ദിന' പ്രത്യേകപരിപാടികള്‍.... രാവിലെ 9 മണിക്ക്: നിരാശ  പ്രാര്‍ത്ഥന...

10.30 ന്:  കൊടികയറ്റം....

11.30 ന് :   പതിനായിരകണക്കിന് നിരാശ കാമുകന്മാര്‍ പങ്കെടുക്കുന്ന പ്രണയ  വിശുദ്ധ           റാലി...

12.30 ന് :    ഭക്ഷണം  (  നിരാശ പ്രമാണിച്ച് ഉപ്പ്  ഇല്ലാത്ത കഞ്ഞിയും  ചുട്ട  പപ്പടവും }

ഉച്ചക്ക് 1 മണിക്ക് :  ഒറീസയില്‍ നിന്നും വരുന്ന ഒരു കൂട്ടം നിരാശകാമുകന്മാര്‍              അവതരിപ്പിക്കുന്ന നാടോടി  ന്യത്തം......

1.30 ന് :  കേരളാ നിരാശ കാമുകന്‍ സ്  അവതരിപ്പിക്കുന്ന  കുച്ചുപ്പുടി .......

2 മണിക്ക് : നിരാശ കാമുകന്മാര്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം ( എന്നെ         വഞ്ചിച്ചവളെ നിന്നെ  പിന്നെ കണ്ടോളാം...

3 മണിക്ക് :  കാമുകിമാരുടെ വഞ്ചനയില്‍ മനം  നൊന്ത്  ആത്മഹത്യ  ചെയ്തവരെ            അനുസ്മരിക്കല്‍.....

3.30 ന് :     ഓള്‍  കേരളാ നിരാശ കാമുകന്മാര്‍ അവതരിപ്പിക്കുന്ന  റൊമാന്റിക് നാടകം ( കുള്ളനെ          നംബിയാലും പെണ്ണിനെ  നംബരുത് ..)   

വൈകീട്ട്   5 മണിക്ക് : പ്രശസ്ത  നിരാശ കാമുകനും ഓള്‍ കേരളാ നിരാശ കാമുകന്‍സ്  അസോസിയേഷന്‍ ന്‍... പ്രസിഡന്റും, ഭാരത് നിരാശ  ഭൂഷന്‍ അവാര്‍ഡ് ചേതാവുമായ ആചാര്യന്‍             ശ്രീ എം .ആര്‍.കെ നടത്തുന്ന പ്രസംഗം ഉണ്ടായിരിക്കുന്നു...

വിഷയം: ''കോപ്പിലെ  പ്രണയവും  അടുപ്പിലെ വിരഹവും 'കാത്തിരിക്കു..........
.
രാത്രി 10  മണിക്ക് :നിരാശ  കാമുകന്മാരുടെ   കണ്ണിലുണ്ണിയായ പരീകുട്ടി അഭിനയിച്ച           '  ചെമ്മീന്‍ 'പ്രദര്‍ശനം  ഉണ്ടായിരിക്കുന്നതാണ്.........
.
സഹകരിക്കുക  പരിപാടി വന്‍വിജയമാക്കി   കയ്യില്‍തരുക..........