പ്രണയം എന്നത് ജീവിതത്തിന്റെ ഭാഗമാണ്. അത് വരും പോകും, ഒരിക്കലും എന്റെ ഫോക്കസ് അതിലായിരുന്നില്ല. ഞാനെപ്പോഴും ശ്രദ്ധ വെച്ചിരുന്നത് എന്റെ വര്‍ക്കുകളായിരുന്നു. 

ബാക്കി എല്ലാം അതിന്റെ ചുറ്റും മാത്രം സംഭവിക്കുന്നതാണ്. വാലന്റൈന്‍സ് ഡേ എന്ന് മാത്രമല്ല ഒരു സ്പെഷ്യല്‍ ഡെയ്സും ഞാന്‍ നോക്കാറില്ല. എന്നെ സംബന്ധിച്ച് ഫെബ്രുവരി 14 എന്നത് സഹോദരന്റെ ജന്മദിനമാണ്. 

മറ്റുള്ളവര്‍ ആഘോഷിക്കുന്നതിന് എനിക്ക് വിയോജിപ്പൊന്നുമില്ല. ഇത്തരം ദിവസങ്ങളൊക്കെ ആളുകള്‍ക്ക് ഒത്തുകൂടാനുള്ള ഒരു കാരണമാണ്. 

എനിക്ക് അതാണ് കൂടുതല്‍ പ്രധാനം. ആംസ്റ്റര്‍ഡാമില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഇത്തവണ വരുന്നുണ്ട്. അതുകൊണ്ട് വാലന്റൈന്‍സ് ഡേ സഹോദരന്റെ ജന്മദിനമായി ഞങ്ങള്‍ വീട്ടില്‍ ആഘോഷിക്കും. 

മറ്റുള്ളവര്‍ ആഘോഷിക്കുന്നതിന് എനിക്ക് വിയോജിപ്പൊന്നുമില്ല. ഇത്തരം ദിവസങ്ങളൊക്കെ ആളുകള്‍ക്ക് ഒത്തുകൂടാനുള്ള ഒരു കാരണമാണ്. 

പിന്നെ വാലന്റൈന്‍സ് ഡേ ആണെങ്കില്‍ എല്ലാ ദിവസവും പ്രണയം പ്രകടിപ്പിക്കുന്ന ഒരാള്‍ക്ക് കുറച്ച് അധികം പ്രണയം പ്രകടിപ്പിക്കാനുള്ളൊരു ലൈസന്‍സാണിത്. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.