വാലന്റൈന്‍സ് ഡേ, ഫ്രണ്ട്ഷിപ്പ് ഡേ ഇങ്ങനെ ഓരോ ദിവസങ്ങള്‍ വരുമ്പോഴും ആളുകള്‍ ചോദിക്കുന്നൊരു ചോദ്യമാണ് എന്തിനാണ് ഇങ്ങനെ ഒരു പ്രത്യേക ദിവസം വേര്‍തിരിക്കുന്നതെന്ന്.

rajisha rajan

പക്ഷെ, എനിക്ക് തോന്നുന്നത് ഇത്തരത്തിലുള്ള ദിവസങ്ങള്‍ ആവശ്യമാണെന്നാണ്. ഇന്ന്  ആളുകളെല്ലാം വളരെ തിരക്കുള്ളവരാണ്. ഇതിനിടയില്‍ പലപ്പോഴും പ്രണയിക്കാനും മറ്റും സമയം കിട്ടാറില്ല. 

ഇത്തരക്കാര്‍ക്ക് പ്രണയം പുതുക്കുന്നതിനും കൂടുതല്‍ ശക്തിയുള്ളതാക്കുന്നതിനും ഒരു ദിവസം ആവശ്യമാണ്. പ്രത്യേകിച്ച് ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പുകള്‍ക്കാണ് ഇത് ഏറ്റവും ആവശ്യം. പണ്ടൊക്കെയായിരുന്നെങ്കില്‍ ഇതിന്റെ ഒന്നും ആവശ്യമില്ലായിരുന്നു. 

rajisha rajan

കാരണം പ്രണയിക്കുന്നവര്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടാനും കാണാനുമൊക്കെ ഒരു പരിശ്രമം നടത്താറുണ്ടായിരുന്നു. ഇന്ന് വിരല്‍തുമ്പില്‍ ആപ്പുകള്‍ ലഭ്യമായതിനാല്‍ ഇത്തരത്തിലുള്ള എഫോര്‍ട്ട് ഉണ്ടാകാറില്ല. 

ഈ സാഹചര്യത്തിലാണ് വാലന്റൈന്‍സ് ഡേ പോലുള്ള ദിവസങ്ങള്‍ ആവശ്യമായി വരുന്നത്. പ്രണയത്തില്‍ വിശ്വസിക്കുകയും പ്രണയത്തിലാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ചില ആളുകള്‍ക്ക് അത് 16 വയസ്സില്‍ സംഭവിക്കും ചിലര്‍ക്ക് അത് 20ാം വയസ്സില്‍ സംഭവിക്കും.

rajisha rajan

ചിലര്‍ക്കത് വിവാഹത്തിന് ശേഷമായിരിക്കും സംഭവിക്കുന്നത്. പ്രണയം എപ്പോഴാണെങ്കിലും ആവശ്യമായ ഒന്നാണ്. എന്നെ സംബന്ധിച്ച് എനിക്ക് പ്രണയമുണ്ടോ ഇല്ലയോ എന്നൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഞാന്‍ പ്രണയത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളാണ്.

തയാറാക്കിയത്: അനീഷ് കെ. മാത്യു

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ തയ്യാറാക്കിയ അഭിമുഖം

മാതൃഭൂമി കപ്പ ടിവിയുടെ ഫോട്ടോ ഷൂട്ടില്‍ നിന്ന്‌