Pearle

ക്ലാസില്‍ നിന്നു പുറത്തായ ആദ്യ വാലന്‍ന്റൈന്‍സ് ഡെ 

സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ ഒരു ഓര്‍മയാണ് വാലന്‍ന്റൈന്‍സ് ഡെയുമായി എനിക്ക് പറയാനുള്ളത്. സംഗതി കുറച്ച് കോമഡിയാണ്. അന്ന് നമുക്ക് പ്രണയമൊന്നുമില്ല. പക്ഷേ വാലന്‍ന്റൈന്‍ ഡെ ആയപ്പോള്‍ സെലിബ്രേറ്റ് ചെയ്യാന്‍ ഒരു ആഗ്രഹം. യൂണിഫോമിടാതെ സ്‌കൂളിലേക്ക് കളര്‍ ഡ്രസുമിട്ട് ചെന്നു. റെഡ് ടീഷര്‍ട്ടും ജീന്‍സും. ടീച്ചര്‍ പിടിച്ചു ക്ലാസിന് പുറത്താക്കി. സസ്‌പെന്‍ഷന്‍ കിട്ടാതിരുന്നത് ഭാഗ്യം. സ്‌കൂളേതാണെന്നു ഞാന്‍ പറയില്ല. ഞാന്‍ രണ്ടുമൂന്നു സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. ഇത് വായിക്കുമ്പോള്‍ ടീച്ചര്‍ക്ക് കാര്യം മനസ്സിലാകും. 

പ്രണയം സ്വകാര്യമാണോ..

ഞാന്‍ കരുതുന്നത് Love is somthing that is very personal അതുകൊണ്ടുതന്നെ അത് സ്വകാര്യമായി ആഘോഷിക്കുന്നതിന് ഒരു സുഖമുണ്ട്. പ്രണയം സ്വകാര്യമായി സൂക്ഷിക്കണോ എന്നുള്ളത് അവരവരുടെ പേഴ്‌സണ്‍ ചോയ്‌സാണ്. പിന്നെ സെലിബ്രേറ്റ് ചെയ്യുന്നത് നല്ല കാര്യമാണ്. പ്രണയം സെലിബ്രേറ്റ് ചെയ്യാനുള്ളത് തന്നെയല്ലേ. വാലന്‍ന്റൈസ് ഡെ മാത്രമൊന്നുമല്ല പ്രണയം എല്ലാ ദിവസവും സെലിബ്രേറ്റ് ചെയ്യേണ്ട ഒന്നാണ്. എന്നെ സംബന്ധിച്ച് പ്രണയം എന്ന് പറയുന്നത് വളരെ സ്‌പെഷലായിട്ടുള്ള ഒരു ഫീലിങ്ങാണ്, അതുകൊണ്ട് എന്നോട് ചേര്‍ത്തുവെക്കുന്നു. 

Pearleഇത്തവണ ഫെയ്‌സ്ബുക്ക് ചുവക്കും

റോസ് കൊടുക്കുക, ലൗ ലെറ്റര്‍ കൊടുക്കുക ഇതൊക്കെ സിനിമയില്ലല്ലേ ഉള്ളൂ. യഥാര്‍ത്ഥ ജീവിതത്തില്‍ അതൊക്കെ കുറവാണെന്നാ എനിക്ക് തോന്നുന്നേ..എന്റെ ചില ഫ്രണ്ട്‌സ് എല്ലാം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇത്തവണ നോക്കിക്കോ, ഫെയ്‌സ്ബുക്കിലായിരിക്കും വാലന്‍ന്റൈന്‍സ് ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്യുക. പക്ഷേ എനിക്ക് തോന്നുന്നത് അതൊക്കെ ഒരു ഷോ ഓഫാണെന്നാണ്. കുറേ കഴിയുമ്പോള്‍ ഇതൊക്കെ കൃത്രിമമാണെന്ന് തോന്നും. 

എനിക്കിഷ്ടമുള്ള ഗിഫ്റ്റ്

ക്വാളിറ്റി ടൈം ആണ് ഏറ്റവും വലിയ ഗിഫ്‌റ്റെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്നത്തെ കാലത്ത് എല്ലാവരും ഫോണിലാണ്. എല്ലാവരും ഒരുമിച്ചിരിക്കുമ്പോള്‍ പോലും ഫോണില്‍ തലതാഴ്ത്തിയിരിക്കും. ഭയങ്കര ഗിഫ്‌റ്റൊക്കെ തന്നിട്ട് ഫോണില്‍ നോക്കിയിരുന്നാല്‍ അതിന്റെ അര്‍ത്ഥം ഒട്ടും പ്രണയമില്ല എന്നല്ലേ. അപ്പോള്‍ പ്രണയിതാവിനൊപ്പമിരിക്കുമ്പോള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്യുക. കുറച്ചുനേരം ഒന്നിച്ചിരിക്കുക. പിന്നെ എന്നെ സംബന്ധിച്ചാണെങ്കില്‍ കൈ കൊണ്ട് എഴുതിയ കത്ത് എനിക്ക് വളരെ സ്‌പെഷല്‍ ആണ്. ഇഷ്ടമാണ്. ഒരുപാട് എക്‌സ്‌പെന്‍സീവായ ഗിഫ്റ്റ് ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. 

എന്റെ വാലന്‍ന്റൈന്‍ ഇങ്ങനെയാകണം

വിശ്വാസ്യത, സത്യസന്ധത, ഇതൊക്കെ ഞാനാഗ്രഹിക്കുന്നുണ്ട്. എന്തു വന്നാലും കൂടെ നില്‍ക്കുന്ന സ്വഭാവമായിരിക്കണം. ലൈഫില്‍ ഒരു മനുഷ്യനും പെര്‍ഫെക്ടല്ല. എന്റെ ഭാഗത്ത് തെറ്റു സംഭവിച്ചേക്കാം. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റു സംഭവിച്ചേക്കാം. അറിഞ്ഞോ അറിയാതെയോ തെറ്റുപറ്റമ്പോള്‍ നമ്മുടെ കൂടെ നില്‍ക്കുന്ന, തെറ്റ് തിരുത്തി കൂടെ നിന്ന് നമ്മളെ എങ്ങനെയാണെങ്കിലും സ്വീകരിക്കുന്ന ഒരാള്‍.

pearle maani

നമ്മുടെ കഴിവും കഴിവുകേടും ഒരു പോലെ കാണാന്‍ കഴിയണം. ഭംഗിയുള്ളപ്പോ വരുന്ന പ്രണയം ഭംഗി പോകുന്നതോടെ പോയേക്കാം. അതുപോലെ പൈസയുള്ളപ്പോള്‍ വരുന്ന പ്രണയം പണമില്ലാതാകുമ്പോള്‍ പോയേക്കാം. ചെറുപ്പമായിരിക്കുമ്പോള്‍ തോന്നുന്ന പ്രണയം പ്രായമാകുന്നതോടെ ഇല്ലാതായേക്കാം. അതുകൊണ്ട് നമ്മള്‍ പ്രണയിക്കേണ്ടത് ഒരാളുടെ മനസ്സിനെയാണ് മനസ്സിന് ഒരിക്കലും പ്രായമാവില്ല. അങ്ങനെയുള്ള ഒരു പ്രണയമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതാണ് ഞാന്‍ ഒരു വ്യക്തിയില്‍ കാണാന്‍ ആഗ്രഹിക്കുന്നതും.