നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാന്‍ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ് - ഷേക്സ്പിയര്‍

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെ, ലൈംഗികതയുടെ സന്ദേശം അതിലുണ്ട്. വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ടായിരിക്കാം. ഷേക്സ്പിയര്‍ മുതല്‍ ബൈറണ്‍വരെ പ്രണയ കവികളൊക്കെ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയിട്ടുണ്ട്.

ചുംബനവും ഒരു തരം സ്പര്‍ശനമാണ്. സ്പര്‍ശനങ്ങളില്‍ വെച്ച് ഏറ്റവും 'ഹോട്ട്'. അലൈംഗിക കവിള്‍ ചുംബനം തൊട്ട് വികാര വിസ്ഫോടനം സൃഷ്ടിക്കുന്ന സെക്സി ചുംബനം വരെ അത് പലവിധമുണ്ട്. നന്നായി ചെയ്താല്‍ അതിശയിപ്പിക്കുന്ന ഫലം നല്‍കും ഓരോ ചുംബനവും. 

കാരണം ചുണ്ടുകളും നാവും വായയുടെ ആര്‍ദ്രമായ ഉള്‍ഭാഗവുമൊക്കെ സംവേദനക്ഷമമായ നാഡികളാല്‍ സമൃദ്ധമാണ്. വിരല്‍തുമ്പിനേക്കാള്‍ നൂറിരട്ടി സംവേദനക്ഷമമാണ് ചുണ്ടുകള്‍. അക്കാര്യത്തില്‍ അവയ്ക്ക് മുന്നില്‍ ജനനേന്ദ്രിയങ്ങള്‍ പോലും തോറ്റു പോകും. അതുകൊണ്ടാണ് അധര സ്പര്‍ശനം ഇണകളില്‍ വികാര വിസ്ഫോടനം സൃഷ്ടിക്കുന്നത്.

നാവിന്റെയും ചുണ്ടിന്റെയും വൈകാരിക സാധ്യത മനുഷ്യന്‍ മാത്രമല്ല പ്രയോജനപ്പെടുത്തുന്നത്. സസ്തനികളും മല്‍സ്യങ്ങളും പക്ഷികളും പല്ലികളുമൊക്കെ സംഭോഗത്തിന് മുമ്പ് മണിക്കൂറുകളോളം വദന സുരതമടക്കമുള്ള അധര പ്രയോഗങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

മനുഷ്യരില്‍ അധിക പേരും മുഖാമുഖമുള്ള സംഭോഗത്തിലേര്‍പ്പെടുന്നത് കൊണ്ടാണ് അധര ചുംബനം സാധാരണമായത്. ചുംബന സ്വഭാവം പലരിലും പല വിധമാണ്. ചിലര്‍ സെക്സില്‍ ഇടക്കിടെ ചുംബിക്കുമ്പോള്‍ മറ്റുചിലര്‍ തുടര്‍ച്ചയായി ചുംബിച്ചുകൊണ്ടിരിക്കും.

എന്നാല്‍ അധിക ദമ്പതികളും ചുംബനത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്താറില്ല എന്നതാണ് വാസ്തവം. ഒരേ രീതിയില്‍ ഒരേ സ്ഥലത്ത് ചട്ടപ്പടി ചുംബിച്ച് സംഭോഗത്തിലേക്ക് തിടുക്കപ്പെട്ട് പോകുന്ന രീതിയാണ് വ്യാപകം. എന്നാല്‍ മെച്ചപ്പെട്ട ലൈംഗികത ആഗ്രഹിക്കുന്നവര്‍ ചുംബനത്തില്‍ ശ്രദ്ധിക്കണമെന്നാണ് ലൈംഗിക ശാസ്ത്രജ്ഞര്‍ പറയുന്നത്. 

ചുണ്ട്, കഴുത്ത് തുടങ്ങിയ പതിവ് ചുംബന സ്പോട്ടുകള്‍ക്കപ്പുറം ചുംബനത്തിന് അനന്ത സാധ്യതകളുണ്ടെന്നാണ് അവരുടെ പക്ഷം. ലോകപ്രസിദ്ധ രതിശാസ്ത്രജ്ഞരായ വാന്‍ഡിവെല്‍ഡും ഹാവ്ലോക് എല്ലിസും പ്രകീര്‍ത്തിക്കുന്ന ലൈംഗിക ചുംബനത്തിന് ചുണ്ടുകളോടൊപ്പം നാവും ഫലപ്രദമായി ഉപയോഗിക്കണം. 

അപ്പോള്‍ ഇണ വികാരാധിക്യത്താല്‍ പൊട്ടിത്തെറിക്കുന്നത് കാണാം. ഫ്രഞ്ച് കിസ് അത്തരത്തിലുള്ള ഒന്നാണ്. 16-ാം നൂറ്റാണ്ടിലെ പ്രശസ്ത ടുണീഷ്യന്‍ കാമശാസ്ത്ര ഗ്രന്ഥമായ സുഗന്ധോദ്യാനത്തില്‍ സംഭോഗത്തിനിടയില്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ചുംബനം ഫ്രഞ്ച് കിസ് ആണെന്നാണ് പറയുന്നത്.

എങ്കിലും എല്ലാ ചുംബനവും സെക്സിലേക്ക് നയിക്കണമെന്നില്ല. അതേസമയം ചുംബനമില്ലാത്ത സെക്സ് അപൂര്‍വവുമാണ്. പലപ്പോഴും ചുംബനമാണ് സെക്സിന്റെ സ്റ്റാര്‍ട്ടിങ് പോയന്റായി മാറുക. ചുംബനം വെറും അധരസ്പര്‍ശനം മാത്രമല്ല, അതില്‍ ഇണകളുടെ ബന്ധത്തിന്റെ ജാതകം തന്നെ കുറിച്ചിരിക്കുന്നു എന്നാണ് വിദഗ്ധമതം. 

ആദ്യ ചുംബനത്തിന് നാം നല്‍കുന്ന പ്രാധാന്യവും അതാണ് വ്യക്തമാക്കുന്നത്. നിന്നെ ചുംബിക്കുമ്പോള്‍ എനിക്ക് നിന്റെ ആത്മാവിനെ രുചിക്കാനാവുന്നുണ്ടെന്ന് ആരോ പറഞ്ഞത് അതുകൊണ്ടാണ്. ഇണകളുടെ പരസ്പര പൊരുത്തമാണ് ചുംബന വിജയത്തിന്റെ രഹസ്യം. അല്ലെങ്കില്‍ അവ ചുണ്ടുകളുടെ കൂടിച്ചേരല്‍ മാത്രമായി ചുരുങ്ങും. പലപ്പോഴും ചുംബനത്തെ പുരുഷന്‍ മറന്ന് കളയും. എന്നാല്‍ സ്ത്രീ മറക്കില്ല. അതവള്‍ക്ക് പുരുഷനെ, അവന്റെ പ്രേമത്തെ അളക്കാനുള്ള അളവുകോലാണ്.

kiss

ഇനി ചിലതരം ചുംബനങ്ങളെ പരിചയപ്പെടാം.

1. ഫ്രഞ്ച് കിസ്

ചുംബനങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍ ഫ്രഞ്ച് കിസ് തന്നെ. വായ തുറന്നുള്ള ചുംബനമാണിത്. അപ്പോള്‍ ഇണകളുടെ നാവുകള്‍ തമ്മില്‍ സ്പര്‍ശിക്കും. അതുകൊണ്ട് നാവ് ചുംബനം എന്നും ഇതിന് പേരുണ്ട്. ആത്മ ചുംബനം എന്നതാണ് മറ്റൊരു പേര്. ചെയ്യാന്‍ എളുപ്പമെന്ന് തോന്നുമെങ്കിലും വൈദഗ്ധ്യം നേടാന്‍ സമയമെടുക്കും. ഇണയുടെ വായിലേക്ക് നാവ് നുഴഞ്ഞ് കയറുന്നത് മൂലം ഫ്രഞ്ച് കിസ് സംഭോഗ സമാനമായാണ് പരിഗണിക്കപ്പെടുന്നത്. രതിമൂര്‍ച്ഛയ്ക്ക് ജനനേന്ദ്രിയ ഉത്തേജനം ആവശ്യമില്ലാത്ത സ്ത്രീകള്‍ക്ക് ഫ്രഞ്ച് കിസിലൂടെ അത് ലഭിക്കുന്നതായി കിന്‍സിയുടെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സാധാരണ അധരചുംബനത്തിന് ശേഷമാണ് ഫ്രഞ്ച് കിസിലേക്ക് കടക്കേണ്ടത്. ആദ്യം ചുംബനത്തിനിടയില്‍ മെല്ലെ വായതുറന്ന് നാവുകൊണ്ട് മൃദുവായി സ്?പര്‍ശിച്ച് ഇണയുടെ വായ തുറക്കണം. പിന്നെ മെല്ലെ നാവ് ഇണയുടെ വായയില്‍ കടത്തി നാവില്‍ സ്?പര്‍ശിക്കണം. ഇണയുടെ പ്രതികരണം മനസ്സിലാക്കി പരസ്?പരം നാവ് നുണയാം. ഉമിനീര്‍ രുചിക്കാം. ചുംബിക്കുമ്പോള്‍ നാവ് അയച്ച് പിടിക്കാനും ചുണ്ടുകള്‍ മുറുക്കിപ്പിടിക്കാനും ശ്രദ്ധിക്കുക. ഈ നനഞ്ഞ ചുംബനത്തിനിടയില്‍ പക്ഷേ, ശ്വസിക്കാന്‍ മറക്കരുത്.

2. ഏക അധര ചുംബനം

ഇതൊരു പ്രണയചുംബനമാണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാല്‍ തഴുകി, നുകരുകയാണ് ചെയ്യേണ്ടത്. നന്നായി ചെയ്താല്‍ ഇണയുടെ ഉടലില്‍ വികാരത്തിന്റെ തിരയിളക്കം സൃഷ്ടിക്കാനാവും.

3. ചിത്രശലഭ ചുംബനം

മറ്റ് ചുംബനങ്ങള്‍ക്കിടയില്‍ രസത്തിന് ചെയ്യാവുന്ന ഒന്നാണിത്. ചിത്രശലഭ ചുംബനത്തിനായി ചേര്‍ന്ന് നില്‍ക്കണം. ഇരുവരുടെയും കണ്‍പിലീകള്‍ തമ്മില്‍ സ്പര്‍ശിക്കണം. ഇമ ചിമ്മുമ്പോള്‍ അവ പൂമ്പാറ്റച്ചിറകുകള്‍ പോലെ ചലിക്കും. കണ്‍പീലികള്‍ കവിളോട് ചേര്‍ത്തും ഇത് ചെയ്യാവുന്നതാണ്.

4. ചെവിയിലൊരു ചുംബനം

അധര ചുംബനത്തില്‍ നിന്ന് വ്യത്യസ്തമായി ഇണയുടെ മൃദുലമായ കീഴ്ച്ചെവി ചുണ്ടുകള്‍ക്കിടയിലാക്കി താഴേക്ക് വലിക്കുകയാണ് ഇത്.

5. എസ്‌കിേമാ കിസ്

കണ്ണുകളടച്ച് ഇണകള്‍ പരസ്പരം മൂക്കുകള്‍ തമ്മില്‍ മുന്നോട്ടും പിന്നോട്ടും ഉരസുകയാണ് ഇതില്‍ ചെയ്യുന്നത്. എസ്‌കിമോകള്‍ക്കിടിയിലെ ഒരു രീതിയായതിനാലാണ് ആ പേര്‍ വന്നത്.

 

6. കവിള്‍ ചുംബനം

വായടച്ച് പിടിച്ച് ഇണയുടെ കവിളില്‍ ഉമ്മ വെക്കുന്നതാണ് ഈ ചുംബനം. സൗഹൃദ സന്ദേശം നല്‍കാനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. പങ്കാളിക്ക് ആദ്യരാത്രിയിലെ ആദ്യചുംബനമായി ഇത് നല്‍കാം.

7. മാലാഖ ചുംബനം

മധുരമൂറുന്ന ഒരു ചുംബന രീതിയാണിത്. ഇണയുടെ കണ്‍പോളകളിലോ കണ്ണുകളുടെ വശങ്ങളിലോ മൃദുവായി ചുംബിക്കുകയാണ് ചെയ്യേണ്ടത്.

8. സമ്പൂര്‍ണ ചുംബനം

പ്രണയത്തിന്റെ ഒരു നിമിഷത്തില്‍ ആവേശത്തോടെ എല്ലാം മറന്ന് നല്‍കുന്ന ചുംബനമാണത്. അപ്പോള്‍ പ്രണയത്തിന്റ പ്രഖ്യാപനം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി ഒതുക്കി നിര്‍ത്താന്‍ ഇണകള്‍ ആഗ്രഹിക്കില്ല.

9. നെക്ക് കിസ്

വളരെ വൈകാരികത ഉണര്‍ത്തുന്ന ചുംബനമാണിത്. പിന്നിലൂടെ വന്ന് ഇണയെ മൃദുവായി ആലിംഗനം ചെയ്ത ശേഷം പിന്‍ കഴുത്തില്‍ ചുംബിക്കുന്ന രീതിയാണിത്. പിന്നെ അത് കഴുത്തിന്റെ വശങ്ങളിലേക്ക് പുരോഗമിക്കും.

10. കൂള്‍ ചുംബനം

വായില്‍ ചെറിയ ഐസ് ക്യൂബ് വെച്ച ശേഷം ഇണയുടെ ചുണ്ടില്‍ ചുംബനം നല്‍കുന്ന രീതിയാണിത്. നാവുപയോഗിച്ച് ഐസ് ക്യൂബ് ഇണയ്ക്ക് കൈമാറുകയും ചെയ്യാം.

11. നെറ്റിയില്‍ ചുംബനം

ഇണയുടെ നെറ്റിയില്‍ നല്‍കുന്ന ചുംബനം വാല്‍സല്യത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണ്. അധരങ്ങള്‍കൊണ്ട് ഇണയുടെ നെറ്റി തഴുകുകയും ചെയ്യാം.

12. പാദ ചുംബനം

പ്രണയാതുര സൂചനയാണീ ചുംബനം. പാദവും വിരലുകളും ചുംബിക്കുമ്പോള്‍ ഇണയ്ക്ക് ഇക്കിളിയും രോമാഞ്ചവും ഉണ്ടാകും. ഒപ്പം ഇണയുടെ പാദം തലോടു ന്നതും ഇണയില്‍ വികാരമുണര്‍ത്തും.

13. ഹാന്‍ഡ് കിസ്

കുനിഞ്ഞ് ഇണയുടെ കരം പിടിച്ച് കൈത്തണ്ടയുടെ പുറത്ത് നല്‍കുന്ന ഈ ചുംബനം അതിപുരാതനമായ ഒരു രീതിയാണ്.

14. വുഡ്പെക്കര്‍ കിസ്

മരം കൊത്തി മരത്തില്‍ കൊത്തും പോലെ വേഗത്തില്‍ കഴിക്കുന്ന ചുംബനമാണിത്. 'ഹായ്' എന്ന് അഭിവാദ്യം ചെയ്യും പോലെ ഹ്രസ്വം, ലളിതം. ജോലിക്കും തിരക്കിനുമിടയില്‍ കൈമാറുന്ന ചുംബനമാണിത്.

15. സ്പൈഡര്‍മാന്‍ ചുംബനം

2002 ലിറങ്ങിയ സ്പൈഡര്‍മാന്‍ ചിത്രത്തിലെ ചുംബനമായതിനാലാണ് ഈ പേര് വന്നത്. ദമ്പതികളിലൊരാളുടെ മുഖത്തിന്റെ മേല്‍ഭാഗം താഴെയായിവരുന്ന രീതിയിലായിരിക്കണം പൊസിഷന്‍. അപ്പോള്‍ നിങ്ങളുടെ മേല്‍ചുണ്ട് ഇണയുടെ താഴെത്തച്ചുണ്ടിനെയും ഇണയുടെ മേല്‍ചുണ്ട് നിങ്ങളുടെ താഴത്തെ ചുണ്ടിനെയും സ്പര്‍ശിക്കും.

അഞ്ചാം ക്ലാസുകാരെ ചുംബിക്കാന്‍ പഠിപ്പിച്ച ലൈബ്രേറിയന്‍ അറസ്റ്റില്‍

16. കണ്ണുകളടച്ച് ചുംബനം

ആഴത്തിലുള്ള പ്രണയത്തിന്റെ സൂചനയാണീ ചുംബനം. കണ്ണുകളടച്ച്, പരിസരം മറന്ന്, പരസ്?പരം ലയിച്ച് അധരം അധരത്തിലേല്‍പിക്കുന്ന ചുംബനം.

17. മുഴുനീള ചുംബനം

മുഖം മുഴുവന്‍ നല്‍കുന്ന ചുംബനമാണിത്. ചുണ്ടില്‍ തുടങ്ങി, കവിളിലൂടെ മൂക്കില്‍ സ്പര്‍ശിച്ച് നെറ്റി വഴി അത് മുഖം മുഴുവന്‍ പരന്ന് ഒഴുകും. ചുംബനങ്ങളില്‍ വളരെ റൊമാന്റിക്കാണിവന്‍.

18. കണ്ണ് തുറന്ന ചുംബനം

ഇണകള്‍ ആത്മനിയന്ത്രണത്തോടെ നല്‍കുന്ന ചുംബനം. പ്രണയത്തില്‍ മതിമറന്ന് പോകാതിരിക്കാനാണ് അപ്പോള്‍ ഇണകള്‍ കണ്ണ് തുറന്ന് ജാഗ്രതയോടെ നില്‍ക്കുന്നത്.

19. വിനയ ചുംബനം

പ്രണയത്തിന്റെ തുടക്കത്തില്‍ ഇണയ്ക്ക് നല്‍കാവുന്ന അധര ചുംബനം. സൗഹൃദം പ്രണയത്തിന് വഴിമാറുന്നതിന്റെ സൂചനയാണ് മൃദുചുംബനം.

20. ആന്റി കിസ്

കവിളില്‍ അധരത്തിന്റെ അടയാളം പതിയുന്നത്ര തീവ്രമായി നല്‍കുന്ന ചുംബനമാണിത്.

21. ഷോള്‍ഡര്‍ കിസ്

ഇതും ഒരു പ്രണയ ചുംബനമാണ്. പിന്നിലൂടെ വന്ന് ഇണയുടെ അനാവൃതമായ ചുമലുകളില്‍ തുടരെ ചുംബിക്കുകയാണ് ചെയ്യുക.

22. സിപ് കിസ്

ഇണകള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമുള്ള പാനീയം വായില്‍ നിറച്ച്, അല്‍പം അധരത്തില്‍ പുരട്ടി നല്‍കുന്ന ചുംബനം ആസ്വാദ്യകരമായ സുഗന്ധവും രുചിയും നല്‍കും.

23. ടൈഗര്‍ കിസ്

കടുവയെപ്പോലെ പതുങ്ങി വന്ന് ഇണയെ ഞെട്ടിച്ച് നല്‍കുന്ന ചുംബനമാണിത്. ഇണയുടെ ഞെട്ടലകലും മുമ്പ് അധരം കൊണ്ട് കഴുത്തിലും ഒരു വെള്ളിടി പായിക്കാം.

24. സംസാര ചുംബനം

ഇണയുടെ ചുണ്ടോട് ചുണ്ട് ചേര്‍ത്ത് പിടിച്ച് വളരെ മധുരമായി എന്തെങ്കിലും മന്ത്രിക്കുന്ന രീതിയാണിത്. ചുണ്ടുകളുടെ ചെറുചലനം വികാരോത്തേജനം വര്‍ധിപ്പിക്കും.

25. ഫിംഗര്‍ കിസ്

ഇണയുടെ വിരലുകളുടെ അഗ്രങ്ങളെ വികാരപരമായി ചുംബിക്കുന്ന രീതിയാണിത്. വിരലുകളുടെ അഗ്രത്തിന് വളരെയധികം സംവേദനക്ഷമതയുള്ളതിനാല്‍ ഇണയില്‍ അത് ഉത്തേജനമുണ്ടാക്കും.

കിസ്സിങ് ടിപ്സ്

ഒരിക്കലും ധൃതി കാണിക്കാതിരിക്കുക
ചുംബനത്തിന് മുമ്പ് ടെന്‍ഷനില്ലാതെ മൂക്കിലൂടെ ശ്വസിക്കുക
ശ്വാസം ഫ്രഷ് ആണെന്ന് ഉറപ്പുവരുത്തുക
ഇണയോട് ഏറ്റവും അടുത്ത് നില്‍ക്കുക
കണ്ണുകളില്‍ നോക്കുക
പിന്നെ ശാന്തമായി മൃദുവായി ചുംബിക്കുക, വയലന്റാകരുത്!
ചുംബനം ആഗ്രഹിക്കുന്നത് പോലെ കൊടുക്കാനും മടിക്കരുത്
ചുംബിക്കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കുക

ഒബാമാ സ്ഥാനാരോഹണ ആഘോഷം

ചുംബിക്കുമ്പോള്‍ ഇണകള്‍ അറിയേണ്ടത്

നന്നായി ചെയ്താല്‍ ചുംബനത്തിന്റെ അവിശ്വസനീയമായ ശക്തി നിങ്ങള്‍ക്കും ബോധ്യപ്പെടും. ഓരോ നല്ല ചുംബനവും ഒത്തിരി ചുംബനങ്ങളിലേക്ക് നിങ്ങളെ നയിക്കും. 'ചുംബനം ഉപ്പ് വെള്ളം കുടിക്കുന്നത് പോലെയാണ്, കുടിക്കുന്തോറും നിങ്ങളുടെ ദാഹം കൂടിക്കൊണ്ടിരിക്കും' എന്ന ചൈനീസ് പഴമൊഴിയുടെ പൊരുളും അത് തന്നെ.

വായയുടെ രുചി, ശ്വാസത്തിന്റെ ഗന്ധം, ശുചിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ ചുംബനത്തിന്റെ ഫലത്തില്‍ നിര്‍ണായകമാണ്. ആദ്യം വായ അടച്ച് മൃദുവായി വേണം ഇണയുടെ അധരത്തില്‍ ചുംബിക്കാന്‍. പിന്നെ ചുണ്ടുകള്‍ ഭാഗികമായി തുറന്ന് ചുംബിക്കുക. 

ഇണയുടെ ശ്വാസത്തിന്റെ ഗന്ധം അറിയുക. ഉമിനീര്‍ പരസ്പരം രുചിക്കുക. നിശ്വാസത്തിന്റെ ചൂടും ഉമിനീരിന്റെ രുചിയും ഇരുവരിലും വികാരമുണര്‍ത്തും. ചുംബനത്തിനിടയില്‍ കൈകളും മികച്ച രീതിയില്‍ ഉപയോഗിക്കുക. തലയുടെ പിന്‍ഭാഗം, കൈകള്‍, അരക്കെട്ട് തുടങ്ങിയവയൊക്കെ ചുംബിക്കുമ്പോള്‍ കൈകളുടെ സാന്നിധ്യം കൊതിക്കുന്ന ഇടങ്ങളാണ്.

(മാതൃഭൂമി ആരോഗ്യമാസിക ഹെല്‍ത്തി സെക്സ് എന്ന പുസ്തകത്തില്‍ നിന്ന്- മുമ്പ് പ്രസിദ്ധീകരിച്ചത്)

മാതൃഭൂമി ആരോഗ്യമാസിക വാങ്ങാം...