കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രം മലയാളിക്ക് സമ്മാനിച്ച ബേസില്‍ ജോസഫ് ഏഴ് വര്‍ഷമായുള്ള തന്റെ പ്രണയം മാതൃഭൂമി ഡോട്ട് കോമിനോട് തുറന്ന് പറയുന്നു. 

പ്രണയിക്കാത്തവരായി ആരുമില്ലല്ലോ.... സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ഒരുപാട് വണ്‍ സൈഡ് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്റെ പ്രണയം പൂവണിഞ്ഞത് തിരുവനന്തപുരം സി.ഇ.ടി ക്യാമ്പസിലാണ്. കോളേജ്കാലം മുതല്‍ ഒരു ഏഴുവര്‍ഷമായി തുടരുന്ന ഒരു പ്രണയം എനിക്കുമുണ്ട്. 

എല്ലാ വാലന്റൈന്‍സ് ഡേക്കും സമ്മാനം നല്‍കുന്ന ഒരാളാണ് ഞാനും. താത്വികമായി പറഞ്ഞാല്‍ എല്ലാ ദിവസവും വാലന്റൈന്‍സ് ഡേ ആണലോ... ഏഴ് കൊല്ലമായി പ്രണയമുണ്ടെങ്കിലും ആളുടെ പേര് പറയാറായിട്ടില്ല. 

താത്വികമായി പറഞ്ഞാല്‍ എല്ലാ ദിവസവും വാലന്റൈന്‍സ് ഡേ ആണലോ... ഏഴ് കൊല്ലമായി പ്രണയമുണ്ടെങ്കിലും ആളുടെ പേര് പറയാറായിട്ടില്ല. 

ഈ വര്‍ഷം ഓഗസ്റ്റോടെ വിവാഹമുണ്ടാകും. ഈ ജൂലായില്‍ നിശ്ചയവും. നിശ്ചയത്തിന് മുമ്പായി പേര് വെളിപ്പെടുത്താം. കോളേജില്‍ എന്റെ ജൂനിയറായിരുന്നു.അവളും ഇലക്ട്രിക്കല്‍ തന്നെയായിരുന്നു.

ഇപ്പോള്‍ ചെന്നൈയില്‍ എന്‍.ജി.ഒയില്‍ ജോലി ചെയ്യുന്നു. കോട്ടയമാണ് സ്വദേശം. ഇപ്പോള്‍ ഇത്രയും മാത്രം പറയാനെ കഴിയു. കൂടുതല്‍ വെളിപ്പെടുത്തിയാല്‍ അവളെന്നെ കൊല്ലും. എല്ലാവര്‍ക്കും എന്റെ പ്രണയദിനാശംസകള്‍ നേരുന്നു.