ട്യൂഷന്‍ ക്ലാസ്സിന്റെ അടിയും ബഹളത്തിന്റേം ഇടയില്‍ ഒരാശ്വാസമായാണ് അവന്‍ (പാച്ചു ) എന്റെ ലൈഫിലേക്ക് കയറികൂടുന്നത്. വലിയ മാഷിന്റെ സ്ഥിരം അടിയിലും ഞാനും അവനും ഉണ്ടാവും.. രണ്ട് സ്‌കൂളുകളിലായി പഠിക്കുന്ന ഞങ്ങള്‍ കണ്ടുമുട്ടാറുള്ളത് ഞങ്ങടെ സ്വന്തം മാസ്റ്റേഴ്‌സ് ട്യൂഷന്‍ സെന്ററില്‍ വച്ചാണ്. അന്നൊക്കെ ബോയ്‌സ് ഫ്രണ്ട്‌സായി ഉണ്ടാവുക എന്നത് തന്നെ തൊലി ഉരിയുന്ന പോലെയായിരുന്നു പലരും പെരുമാറിയിരുന്നത്. 

എന്റെ ചെറിയച്ഛന്റെ വീട്ടില്‍ ആദ്യമായി ബിന്ദുവിനെ ചോദിച്ച് ഒരു ആണ്‍കുട്ടി വിളിക്കുന്നതും ഈ മഹാനാണ്. അന്നുണ്ടായ വിവാദമൊക്കെ ഓര്‍ക്കുമ്പോൾ ഇപ്പോഴും പേടിയാ.... 
 
ആരാ... ഈ ഫാരിസ്?  

ഒന് എന്തിനാ ഇങ്ങോട്ട് വിളിക്കുന്നത്?  

ഒരായിരം ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ആ പതിനാലുകാരി പകച്ചു നിന്നിട്ടുണ്ട്... 

പിന്നെയും ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി ഓരോ ദിവസം എക്ലയറിന്റെ മധുരം പോലെ കടന്നു പോയി... 

പെട്ടന്നൊരുസ്സം വളരെ പേര്‍സണല്‍ ആയ ഒരു സംഭവം ആഘാതം അവനെ വല്ലാതെ ബാധിച്ചു.. 

അവനെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ വിഷമിച്ച ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്.... അവനെ പിന്നീട് കാണുമോ എന്ന് പോലും സംശയമായിരുന്നു... ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു പതിവിലും ശക്തിയോടെ ഞങ്ങടെ സൗഹൃദവും മുന്നോട്ട് പോയി... 

പഠനം പൂര്‍ത്തിയായി രണ്ടും രണ്ടു വഴിക്ക്... അവനെ കണക്ട് ചെയ്യാനുള്ള വഴികളെല്ലാം അടഞ്ഞു.. ഞാന്‍ എന്റെ പുതിയ വഴിയിലൂടെ ഒരുപാട് സഞ്ചരിച്ചു... വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി.. 

ഒരിക്കല്‍ അപ്രതീക്ഷിതമായി അവനെ ഞാന്‍ കണ്ടുമുട്ടി... എന്റെ ലൈഫില്‍ ഏറ്റവും ഞാന്‍ വാല്യൂ ചെയ്യുന്ന ദിവസമായിരുന്നു അന്ന്.... 

അന്ന് മുതല്‍ ഇനി കൈവിടില്ല എന്ന് പറഞ്ഞ എന്റെ ആ സൗഹൃദം ഇപ്പോഴുമുണ്ട്.... ഇന്ന് ഞങ്ങള്‍ രണ്ടുപേരും ജോലിക്കാരായി അവനെ ഞാന്‍ കെട്ടിച്ചു വിട്ടു... അവന്റെ കെട്ട്യോള്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായി... എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ നീ നമ്മള്‍ എന്നും എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവും...

Content Highlights: Memories with childhood friend paachu written by Bindu p.p.