കുട്ടിക്കാലത്ത് മഞ്ചാടി പെറുക്കല്‍ മുതല്‍ പ്രായമാകുമ്പോള്‍ സൊറ പറഞ്ഞിരിക്കാന്‍ വരെ എന്തിനും കൂടെ കൂടുന്ന ചില കൂട്ടുകാരുണ്ട്. മറ്റുള്ളവര്‍ക്ക് ഒരു പക്ഷേ സൈക്കോ ആയി പോലും തോന്നുന്ന അത്തരം ചില സൗഹൃദങ്ങള്‍ നമുക്ക് പ്രിയപ്പെട്ടതാകും. 

സൗഹൃദങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും കട്ടക്ക് കൂടെ നില്‍ക്കുന്നത് പ്രണയകാലത്തായിരിക്കും. ചങ്ങാതിക്കും അവരുടെ കാമുകനോ കാമുകിക്കോ പ്രണയിക്കാന്‍ എല്ലാ പിന്തുണയും നല്‍കും. ഇനി അവസാനം ബ്രേക്ക് അപ്പ് ആയാലും ഇവര്‍ ചങ്കായി കൂടെ തന്നെയുണ്ടാകും. പണ്ടൊക്കെ താടിയും വളര്‍ത്തി പാട്ടുംപാടി നടന്ന കൂട്ടുകാരനെ സമാധാനിപ്പിക്കുകയായിരുന്നെങ്കില്‍ ഇപ്പോ 'എല്ലാം വേറെ ലെവല്‍ ബ്രോ' ആണ്. പ്രണയം ബ്രേക്ക് അപ്പിലേക്ക് കലാശിച്ച സുഹൃത്തിനെ പൂമാലയിട്ട് സ്വീകരിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളുടെ വീഡിയോ മുൻപ് വൈറലായിരുന്നു. 

പൂമാലയിട്ട് സ്വീകരിക്കുന്ന സുഹൃത്തുക്കളില്‍ തുടങ്ങി പിന്നീട് ആശംസകള്‍ പറഞ്ഞ് കേക്ക് മുറിക്കുന്നതും കാണാം. ഇതുമാത്രമല്ല, ഇതുപോലെ നിരവധി വീഡിയോകളാണ് നമ്മുടെ സാമൂഹികമാധ്യമങ്ങളിലൂടെ കണ്ടത്. 

ഉറ്റ സുഹൃത്തിന്റെ എല്ലാ സാഹചര്യങ്ങളോടുമൊപ്പം കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് ഈ കാലഘട്ടത്തിലും മാറ്റമൊന്നുമില്ല, കാലം മാറുന്നതിനനുസരിച്ച് കോലം മാറിയതുപോലെ സൗഹൃദത്തിന്റെ ശക്തിക്ക് മാറ്റമൊന്നും വന്നിട്ടില്ല.

 

Content Highlights: Break up celebrations by friends, its a new generation friendship.