സിനിമയെ വെല്ലുന്ന രീതിയില്‍ ചിത്രീകരിച്ച വിവാഹ വീഡീയോകള്‍ ഇപ്പോള്‍ പുതുമയല്ല. കല്ല്യാണം പോലെ കേമമായിരിക്കണം വിവാഹ വീഡിയോകളും എന്ന നിര്‍ബന്ധം ഇന്ന് വധൂവരന്‍മാരിലും ബന്ധുകളിലും വന്നതോടെ ഇത്തരം നൂറുകണക്കിന് വിവാഹവീഡിയോകളാണ് യൂട്യൂബിലെത്തുന്നത്. ഇവയ്‌ക്കെല്ലാം നല്ല പ്രചാരവും ലഭിക്കുന്നുണ്ട്. 

നല്ലതും മോശവുമായ വെഡിംഗ് വീഡിയോകള്‍ യൂട്യൂബില്‍ കൂമ്പാരമായതോടെ വ്യത്യസ്തമായ ആശയങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്.  അങ്ങനെയാണ് വ്യത്യസ്തമായ ആശയത്തിനായുള്ള അന്വേഷണം കാടും കടലും കടന്ന് അടുക്കളയിലെത്തിയത്. 

കോഴിക്കോട് സ്വദേശികളായ സ്വരൂപിന്റേയും അനഘയുടേയും വെഡ്ഡിംഗ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത് പ്രണയവും ഭക്ഷണവുമാണ്.നാവില്‍ കൊതി നിറയ്ക്കുന്ന കോഴിക്കോടിന്റെ തനതു രുചിതേടി ഇവര്‍ നടത്തിയ യാത്രയുടേ കഥയാണ് ഇവരുടെ വെഡ്ഡിംഗ് വീഡിയോ.

രുചിയും റൊമാന്‍സും നിറയുന്ന ഈ മധുവിധുയാത്ര കോഴിക്കോടെത്തുന്ന ഭക്ഷണപ്രേമികള്‍ക്ക് ഭാവിയില്‍ ഒരു റഫറന്‍സ് കൂടിയായി ഉപകാരപ്പെടുമെന്ന് കരുതാം. ക്രന്‍സ് കട്ട്‌സ് ആന്‍ ഡിസൈന്‍ ഫാക്ടറിയാണ് ഹൃദയവും ആമാശയവും ഒരുപോലെ നിറയ്ക്കുന്ന ഈ വിവാഹവീഡിയോയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്