കോപ അമേരിക്ക കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയുടെ തോല്‍വി ട്രോളുകളുടെ പൂരത്തിനും വഴിയൊരുക്കുന്നു. പതിവുപോലെ ഹിറ്റ് സിനിമകളുടെ ചുവടുപിടിച്ചാണ് ട്രോളുകള്‍ എത്തിയിരിക്കുന്നത്. ഇതുവരെ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് അര്‍ജന്റീന ഫൈനലിലെത്തിയത് എന്നതും ട്രോളുകളുടെ മൂര്‍ച്ചയേറ്റി.

കിട്ടിയ ഒന്നാന്തരം ഒരവസരം ആകാശത്തേക്ക് അടിച്ച് കളഞ്ഞുകുളിച്ച മെസ്സിയെ 'മിസ്സി' എന്നാണ് സോഷ്യല്‍ മീഡിയ വിളിച്ചത്. ദുരന്തനായകന്‍ എന്നാണ് ചിലര്‍ മെസ്സിയെ വിശേഷിപ്പിച്ചത്. പടിക്കല്‍ കലമുടയ്ക്കുന്ന ഏര്‍പ്പാട് സ്ഥിരം അര്‍ജന്റീനയ്ക്കുള്ളതാണെന്ന രീതിയിലും ട്രോളുകളുണ്ട്. ചിലര്‍ കബാലിയോടാണ് അര്‍ജന്റീനയെ ഉപമിച്ചത്.

അനങ്ങിയാല്‍ കാര്‍ഡെടുത്ത് കാണിക്കുന്ന റഫറിയേയും ട്രോളുകാര്‍ വെറുതെ വിട്ടില്ല. ഇതിനിടെ അര്‍ജന്റീന തോറ്റല്ലോ എന്ന് ബ്രസീല്‍ ആരാധകര്‍ ആശ്വാസം കൊള്ളുന്ന കാഴ്ചയും ട്രോളുകളിലൂടെയെത്തി. മൊയ്തീനെ കാത്തിരുന്ന കാഞ്ചനമാലയോടാണ് ചിലര്‍ അര്‍ജന്റീനയെ ഉപമിച്ചത്. പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്ന് വെക്കുമെന്നായിരുന്നു ചിലരുടെ കമന്റ്. ഫൈനല്‍ കളിക്കാതെ കപ്പ് കൊടുക്കണമെന്ന് പറഞ്ഞവര്‍ വരെയുണ്ട് സോഷ്യല്‍ മീഡിയയില്‍. ഇതൊക്കെയാകുമ്പോഴും മെസ്സിയുടെ വിരമിക്കല്‍ വാര്‍ത്ത വന്നതോടെ ട്രോളിംഗിന്റെ രീതിയില്‍ മാറ്റം വന്നിരിക്കയാണ്. മെസ്സിക്കെതിരേ സംസാരിച്ചത് എതിര്‍ ടീമില്‍ കളിക്കുന്നതു കൊണ്ടാണെന്നും ഫുട്‌ബോള്‍ ഇതിഹാസം കളമൊഴിഞ്ഞതില്‍ എതിര്‍ ടീമിന്റെ ആരാധകര്‍ക്കു പോലും ദുഖമുണ്ടെന്നടക്കമുള്ള ട്രോളുകളും എത്തിത്തുടങ്ങിയിട്ടുണ്ട്.

 

ട്രോളുകളായി പ്രചരിക്കുന്ന മറ്റ് ചില വീഡിയോകളും ചിത്രങ്ങളും

troll modi

messi

messi 1

 

messi 2

messi 3

messi 4

messi 5

messi

Messi trolls