കൊല്ലം: ടിക്ക് ടോക്ക് താരമായ ആരുണിയുടെ വേര്‍പാടില്‍ ആദരമര്‍പ്പിക്കുകയാണ് സോഷ്യല്‍മീഡിയയും. H1N1 പനിബാധിച്ചായിരുന്നു ആരുണിയുടെ മരണം. കൊല്ലം സ്വദേശിയാണ് 9 വയസുകാരിയായ ആരുണി. 

14,000ലധികം ആരാധകരാണ് ടിക് ടോക്കില്‍ ആരുണിക്കുള്ളത്. എന്നാല്‍ ആരുണിയുടെ അപ്രതീക്ഷിതമായുണ്ടായ വേര്‍പാടില്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും. 

പരേതനായ സനോജിന്റേയും അശ്വതിയുടേയും മകളാണ് ആരുണി. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

ടിക്ക് ടോക്ക് ബയോയില്‍ നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി... ഞാന്‍ ഒരു നീണ്ട ഇടവേളയെടുക്കുന്നുവെന്നാണ് ആരുണി അവസാനമായി എഴുതിച്ചേര്‍ത്തത്.

Content Highlights: TikTok fame Aaruni passes away.