യുവതിക്കെതിരെ ഫേസ്ബുക്കിലൂടെ മോശമായ പരാമര്‍ശം നടത്തിയ നടന്‍ സാബുമോന്റെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടിച്ചു. മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് പേജ് പൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെതിരെ യുവതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് സംഭവം. ഫെയ്‌സ്ബുക്കില്‍ യുവതിയെ അധിക്ഷേപിച്ചത് കൂടാതെ ആദ്യ കമന്റില്‍ യുവതിയുടെ ചിത്രവും പോസ്റ്റ് ചെയ്തു.
സാബുവിനെതിരെ യുവതി പരാതി നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പേജ് അപ്രത്യക്ഷമായത്. ഡല്‍ഹിയില്‍ താമസക്കാരിയായ മലയാളി വീട്ടമ്മയ്‌ക്കെതിരെയാണ് സാബു മോശം പരാമര്‍ശം നടത്തിയത്. പോസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.