പ്രവാസിയായ കൂട്ടുകാരന്‍ വിവാഹത്തിനേ എത്തുകയുള്ളൂ... പിന്നെ ആരാ ഓടി നടന്ന് വിവാഹം ക്ഷണിക്കുക. പിന്നെ ഒന്നും ആലോചിച്ചില്ല വിവാഹ ക്ഷണം കിടിലം സേവ് ദി ഡേറ്റ് വീഡിയോയിലൂടെ ഏറ്റെടുത്തിരിക്കുകയാണ് കൂട്ടുകാര്‍.
വെഞ്ഞാറമ്മൂടുകാരന്‍ ഷിനോസിന്റേയും നയനയുടേയും കല്യാണം തീരുമാനിച്ചത് ഓഗസ്റ്റ് ഇരുപത്തിയൊന്നിനായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ അത് സെപ്തംബർ രണ്ടിലേക്ക് മാറ്റിവെക്കേണ്ടിവന്നു. പക്ഷേ ഓടിനടന്ന് കല്യാണം മാറ്റിവിളിക്കാന്‍ ചെക്കനിവിടെ ഇല്ലാതെ വന്നതോടെയാണ് കൂട്ടുകാരുടെ പടയിറങ്ങിയത് നാടിളക്കി കല്ല്യാണം വിളിക്കാന്‍.
എന്നാലും അറിയാത്തവരുണ്ടാവോ? ണ്ടാവോ?ന്നാ.. പ്പശരിയാക്കിത്തരാം ഇന്നാ പിടിച്ചോ എന്ന് ഒരു അടിപൊളി സേവ് ദി ഡേറ്റ് കൂട്ടുകാരനായ ആനന്ദ് ആലന്തറയുടെ വക.
പുള്ളിയും പുള്ളിക്കാരന്റെ പ്രൈംലെന്‍സ് ഫോട്ടോഗ്രഫിയും സേവ് ദി ഡേറ്റ് സ്‌പെഷ്യലിസ്റ്റുകളാണ്.
കല്യാണം വെറൈറ്റി ആക്കലാണ് പ്രധാന പണി. കല്യാണം വിളിയുടെ ക്വട്ടേഷന്‍ മൊത്തമായി എടുത്തതുകൊണ്ട് അല്‍പ്പസ്വല്‍പ്പം ഗുണ്ടാ സെറ്റപ്പിലാണ് മേക്കിങ്. കൂട്ടുകാരായ നിതിനും വിഷ്ണുവും കുട്ടനും രതീഷും രഞ്ജിത്തുമാണ് മേക്കപ്പിട്ട് തട്ടില്‍ കേറിയത്.
കഥയും സംവിധാനവും ആനന്ദ് തന്നെ. അഭിനന്ദും അരവിന്ദും ക്യാമറ പിടിച്ചു. എഫക്ട് ഒക്കെയിട്ട് അരുണ്‍ അതങ്ങ് പൊലിപ്പിച്ചെടുത്തു. അപ്പൊ ഇനിയാരും മറക്കില്ലല്ലോ? ഷിനോസിന്റെയും നയനയുടേയും കല്യാണം സെപ്തമ്പര്‍ രണ്ടിനാണേ...
Content Highlights: Save the date video