ന്മ നിറഞ്ഞ ഗ്രാമാന്തരീക്ഷത്തിന്റെ ഓര്‍മ്മകള്‍ എന്നും പേറുന്നത് കഥകളും കവിതകളും പിന്നെ കുറേ മണ്ണറിഞ്ഞ മനുഷ്യരുടെ മനസ്സുമാണ്. ഓര്‍മ്മകളില്‍ എങ്ങോ മറഞ്ഞ ആ ഗ്രാമ ക്കാഴ്ചകളാണ് മുഹാദ് വെമ്പായം എന്നയാള്‍ എഴുതിയ വരികളിലുള്ളത്. പിന്നണി ഗായികയായ രശ്മി സതീഷ് പാടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ആ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ പങ്കുവെക്കപ്പെടുന്നുണ്ട്. പാട്ടിന്റെ രചയിതാവ് യുഎഈയില്‍ ഒരു എഫ്എം റേഡിയോയില്‍ ക്രിയേറ്റീവ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഹാദ് വെമ്പായം എന്നയാളാണെന്ന് രശ്മി സതീഷ് വീഡിയോക്കൊപ്പം നല്‍കിയ കുറിപ്പില്‍ പറയുന്നു. സെബി നായരംബലം എന്നയാളാണ് ഇതിന് സംഗീതം നല്‍കിയതെന്നും കുറിപ്പില്‍ പറയുന്നു. രശ്മി സതീഷ് പാടിയ പാട്ട് കേള്‍ക്കാം...


മുഹാദ് വെമ്പായത്തിന്റെ വരികള്‍

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ 
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ 
പൊഴ നെറയെ മീനൊണ്ടാര്‍ന്നേ മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ ...

അന്നവിടൊരു വയലൊണ്ടാര്‍ന്നേ 
വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ 
കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ ...

ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ 
മണ്‍ വഴിയില്‍ മരമുണ്ടാര്‍ന്നേ 
മരമൂട്ടില്‍ കളിചിരി പറയാന്‍ ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നേ ...


നല്ലമഴപ്പെയ്ത്തുണ്ടാര്‍ന്നേ നരകത്തീച്ചൂടില്ലാര്‍ന്നേ 
തീവെട്ടിക്കളവില്ലാര്‍ന്നേ തിന്നണതൊന്നും വെഷമല്ലാര്‍ന്നേ ...

ഒരുവീട്ടിലടുപ്പ് പുകഞ്ഞാ മറുവീട്ടിലു പശിയില്ലാര്‍ന്നേ 
ഒരു കണ്ണു കലഞ്ഞു നിറഞ്ഞാ ലോടിവരാന്‍ പലരുണ്ടാര്‍ന്നേ ...

നാടെങ്ങും മതിലില്ലാര്‍ന്നേ നടവഴിയിടവഴി നൂറുണ്ടാര്‍ന്നേ 
നാലുമണിപ്പൂവുണ്ടാര്‍ന്നേ നല്ലോര്‍ ചൊല്ലിനു വിലയൊണ്ടാര്‍ന്നേ ...

അന്നും പല മതമുണ്ടാര്‍ന്നേ അതിലപ്പുറമണ്‍പുണ്ടാര്‍ന്നേ 
നിന്റെ പടച്ചോനെന്റെ പടച്ചോ നെന്നുള്ളൊരു തല്ലില്ലാര്‍ന്നേ ...

ആ നാടിനെ കണ്ടവരുണ്ടോ? എങ്ങോട്ടത് പോയ് അറിവുണ്ടോ ?
ആ നാട് മരിച്ചേ പോയോ അതൊ വെറുമൊരു കനവാരുന്നോ? 
അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ?