ടിക്ക് ടോക്കിന്റെ ആരാധകരും അല്ലാത്തവരും ഏറ്റെടുത്തതായിരുന്നു പൂത്തുമ്പി കുര്‍ളമമ്മി എന്ന ബംഗാളി ഗാനം. അതിന്റെ യഥാര്‍ഥ വരികളോ അര്‍ഥമോ അറിയില്ലെങ്കിലും ടിക്ക് ടോക്കിലും മറ്റ് സോഷ്യല്‍മീഡിയകളിലും ആ ഗാനം അങ്ങനെ വന്‍ ഹിറ്റായിമാറി. 

ഇപ്പോള്‍ പൂത്തുമ്പി കുര്‍ളമമ്മിയെന്ന ബംഗാളി ഗാനത്തിന്റെ യഥാര്‍ഥ വരികളും അതിന്റെ അര്‍ഥവും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് രാജീവ് രാമചന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍. 

പൂത്തുമ്പി - പ്രൊഥൊം ബിയെ

പ്രൊഥൊം ബിയെ കൊര്‍ലാം അമി 
ജെലാ ബൊര്‍ധമാന്‍/
ബഷൊര്‍ ഖൊരെ ബൊര്‍ കെ ധൊരെ 
ജോര്‍ സെ കേളലാം/
രാഗ് കൊറെ ബോര്‍ ചര്‍ലൊ ബാഡി
അര്‍ തൊ എലോ നാ

ആദ്യത്തെ കല്യാണം ബര്‍ധമാന്‍ ജില്ലയിലായിരുന്നു
ആദ്യരാത്രി തന്നെ ഭര്‍ത്താവിനെ ഞാന്‍ തല്ലി ശരിയാക്കി
പിണങ്ങിപ്പോയ അയാള്‍ പിന്നെ തിരിച്ചു വന്നില്ല- 

എന്നാണത്രെ ഇത്രയും നാള്‍ സോഷ്യല്‍മീഡിയ വിടാതെ പാടി നടന്ന പൂത്തുമ്പിയുടെ അര്‍ഥം. 

 

ഇനി ഇതിനൊപ്പം തന്നെ രണ്ടാമത്തെ വരിക്ക് 
ബഷോര്‍ ഖൊരെ ബൌ അമരെ 
കൊര്‍ലൊ അഭിമാന്‍
- എന്ന ഒരു വേര്‍ഷന്‍ കൂടി ഉണ്ടെന്നും ആദ്യരാത്രി ഭാര്യക്ക് അത്ര പിടിച്ചില്ല എന്നാണ് അതിന്റെ ഏകദേശ അര്‍ത്ഥമെന്നും അദ്ദേഹം തന്റെ ഫെയിസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. 


പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

 

Content Highlights:Poothumbi kullamani, tiktok viral, bengali song