ങ്ങ് ദൂരെ കുന്നിന്‍ മുകളില്‍ മനോഹരമായ പ്രകൃതിയെ സാക്ഷിയാക്കി തന്റെ കാമുകിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന സ്‌നേഹനിധിയായ കാമുകന്‍. അമേരിക്കയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കിലെ രണ്ടായിരത്തോളം അടി ഉയരത്തിലുള്ള വ്യൂ പോയന്റിന് മുകളില്‍ കാമുകിക്ക് മുന്നില്‍ പ്രണയാഭ്യര്‍ത്ഥനയുമായി മുട്ടുകുത്തി നില്‍ക്കുന്ന കാമുകന്റെ ചിത്രം ഫോട്ടോഗ്രാഫറായ മാത്യൂ ഡിപ്പലാണ് പകര്‍ത്തിയത്. 

ചിത്രമെടുത്തതിന് ശേഷം ഇവരെ കണ്ടെത്താന്‍ ഡിപ്പല്‍ ശ്രമിച്ചുവെങ്കിലും അവര്‍ എവിടെയ്‌ക്കോ നടന്നകന്നു. തുടര്‍ന്നാണ് ഡിപ്പല്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടിയത്. 

ഇപ്പോഴിതാ ആ കമിതാക്കളെ താന്‍ കണ്ടെത്തിയെന്നറിയിച്ച് മാത്യു ഡിപ്പല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ചാര്‍ലി ബിയറും അദ്ദേഹത്തിന്റെ പ്രതിശ്രുത വധു മെലിസ്സയുമായിരുന്നു ആ കമിതാക്കള്‍.

ഒരു പ്രാദേശിക വാര്‍ത്താ മാധ്യമത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിക്കവെയാണ് തന്റെയും തന്റെ പ്രിയതമയുടെയും ചിത്രം വൈറലായെന്ന കാര്യം ചാര്‍ലി അറിഞ്ഞത്. അപ്രതീക്ഷിതമയാണ് ചിത്രത്തില്‍ ഉള്‍പ്പെട്ടതെന്നും അതിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലെന്നും ചാര്‍ലി പറഞ്ഞു. 

എന്തായാലും ചിത്രത്തിലെ കമിതാക്കളെ കണ്ടെത്തിയതില്‍ സോഷ്യല്‍ മീഡിയ ഏറെ സന്തുഷ്ടരാണ്.

Content Highlights: Mathew Dippel, Viral Photograph, Instagram, Charlie Bear and Melissa