ടുന്ന വാഹനത്തില്‍ നിന്നുമിറങ്ങി ഡാന്‍സ് ചെയ്യുന്ന കികി ചലഞ്ച് ലോകമെങ്ങും വ്യാപിച്ചത് കഴിഞ്ഞ നാളുകളില്‍ കണ്ടതാണ്. ഇപ്പോഴിതാ ചെറുവീഡിയോകള്‍ പങ്കുവെക്കുന്ന ടിക് ടോക്ക് ആപ്ലിക്കേഷനില്‍ മറ്റൊരു ചലഞ്ച് വ്യാപകമാകുന്നു. 

ഓടുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി നൃത്തം വെക്കുകയാണ് ഈ ചലഞ്ച്. ജാസി ഗിഫ്റ്റ് പാടിയ 'നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ' എന്ന പാട്ടിനാണ് നൃത്തം വെക്കുന്നത്.

അപകടം പിടിച്ച ചലഞ്ചുകളിലൊന്നാണിത്. ചലഞ്ച് വൈറലാക്കാന്‍ എന്തും ചെയ്യുമെന്ന അവസ്ഥ വന്നിരിക്കുന്നു. ബൈക്കിനും കാറിനും കെ.എസ്.ആര്‍.ടി.സി ബസിനുമുന്നിലും ചാടി നൃത്തം ചെയ്ത് വീഡിയോ പകര്‍ത്തുന്നവരുണ്ട്. ഒടുവില്‍ പോലീസ് ജീപ്പ് തടഞ്ഞ് നിര്‍ത്തി നൃത്തം ചെയ്ത് വീരം കാണിച്ചവരും ഉണ്ട്.ടിക് ടോക്ക് ആപ്പിന് പുറത്ത് ഫെയ്‌സ്ബുക്കിലും യൂട്യൂബിലുമെല്ലാം ഈ വീഡിയോകള്‍ വ്യാപമായി പ്രചരിക്കുകയാണ്. 

‌നില്ല് നില്ല് ചലഞ്ച് ഒരേസമയം അപകടം പിടിച്ചതും മറ്റുള്ളവര്‍ക്ക് ശല്യം സൃഷ്ടിക്കുന്നതുമാവുകയാണ്. വിഷയം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അധികം വൈകാതെ ഈ ചലഞ്ച് അനുകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പെത്തിയേക്കാം. ഒപ്പം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

ഓടുന്ന വാഹനത്തില്‍ നിന്നും ചാടി നൃത്തം ചെയ്യുന്നതായിരുന്നു മുമ്പ് ഓൺലൈനിൽ വൈറലായ കികി ചലഞ്ച്. ഇത് അനുകരിച്ച് നിരവധി ആളുകൾ അപകടത്തിൽ പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് മുന്നറിയിപ്പുമായി രംഗത്തുവന്നതോടെ ചലഞ്ച് കെട്ടടങ്ങുകയായിരുന്നു. 

Content Highlights: nillu nillu ente neelakkuyile dance challenge Tik Tok