സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് പോപ് രാജാവ് മൈക്കിള്‍ ജാക്‌സന്റെ അപരന്‍. സ്‌പെയിനിലെ ബാഴ്‌സലോണ സ്വദേശിയായ സെര്‍ജിയോ കോര്‍ട്ടെസിനാണ് മൈക്കിള്‍ ജാക്‌സനുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.

മൈക്കിള്‍ ജാക്‌സന്റെ കടുത്ത ആരാധകനായ സെര്‍ജിയോ നല്ലൊരു പാട്ടുകാരന്‍ കൂടിയാണ്. മൈക്കിള്‍ ജാക്‌സന്റെതിനു സമാനമായ നൃത്തച്ചുവടുകളുമായാണ് സെര്‍ജിയോയും വേദിയിലെത്തുന്നത്.

ഒറ്റനോട്ടത്തില്‍ ആരും പറയും ശരിക്കും മൈക്കിള്‍ ജാക്‌സണെ പോലെയുണ്ടല്ലോ എന്ന്. "ജാക്‌സന്റെ അപരനെന്ന് അറിയപ്പെടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്."- സെര്‍ജിയോ പറയുന്നു.

പോപ് രാജാവുമായുള്ള സാദൃശ്യം കാരണം പതിനാറായിരത്തിലേറെ ആളുകളാണ് സെര്‍ജിയോയെ ഫോളോ ചെയ്യുന്നത്. തങ്ങളുടെ പ്രിയതാരത്തെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള സെര്‍ജിയോയെ കാണുന്നതില്‍ സന്തോഷമുണ്ടെന്നാണ് ജാക്‌സണ്‍ ആരാധകരുടെ പ്രതികരണം.ട്വിറ്ററിലും ആരാധകര്‍ ഏറെയാണ്. 2009 ലാണ് മൈക്കിള്‍ ജാക്‌സണ്‍ അന്തരിച്ചത്.

സെര്‍ജിയോയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളില്‍നിന്ന്

 കടപ്പാട്: ഇന്‍സ്റ്റഗ്രാം/ സെര്‍ജിയോ കോര്‍ട്ടെസ്‌