കുഞ്ചാക്കോ ബോബന്‍ ഇത്ര നന്നായി പാടുമോ? സംഗതി പഴയ കഥയാണ്. എന്നാല്‍ ടിക് ടോക്കിലെ താരങ്ങളുടെ കൈയില്‍ കിട്ടിയപ്പോള്‍ അത് വീണ്ടും തരംഗമായി.

ചാക്കോച്ചന്‍ പാടുന്നു. ആ ശബ്ദം പക്ഷെ എവിടയോ കേട്ടുപരിചയമുള്ളപോലെ. പക്ഷെ ചാക്കോച്ചന്റെ പ്രകടനം സൂപ്പര്‍. ആസിഫലിയുടെ കോഹിനൂര്‍ എന്ന ചിത്രത്തിലെ ഹേമന്ദമെന്‍ എന്ന പാട്ടാണ് പാടുന്നത്. ഭാര്യ പ്രിയയുമുണ്ട് കൂടെ. വീഡിയോക്കൊടുവില്‍ പാട്ട് പാടിക്കൊണ്ടിരുന്നയാള്‍ പ്രത്യക്ഷപ്പെട്ടു. വിജയ് യേശുദാസാണ് ചാക്കോച്ചനൊപ്പം നിന്ന് ആ പാട്ട് പാടിയത്.

ആ ശബ്ദം കൊണ്ട് തങ്ങളുടെ പ്രതിഭ തെളിയിക്കുകയാണ് ടിക് ടോക്ക് ആരാധകരിപ്പോള്‍.