ഹിറ്റ് ഡയലോഗുകള്‍ മാത്രമല്ല പ്രാദേശിക ഭാഷാ വ്യത്യാസങ്ങളും ടിക് ടോക്കില്‍ ഹിറ്റാകാറുണ്ട്. ആര്‍ജെ രശ്മി കെ നായരുടെ 'കാസ്രോഡ് ഭാഷ' ക്ക് പിന്നാലെ ഇപ്പോള്‍ രംഗത്തുള്ളത് കണ്ണൂര്‍ ഭാഷയിലുള്ള ഒരു പാട്ടാണ്. ഏട്യാണപ്പോ പോയീന്... എന്നു തുടങ്ങുന്ന ഗാനം എവിടെ നിന്നു വന്നു?

കപ്പ ടിവിയുടെ മ്യൂസിക് മോജോ ആറാം സീസണില്‍ കണ്ണൂരുകാരി കൂടിയായ ഗായിക സയനോര ഫിലിപ്പ് പാടിയ പാട്ടാണ് ഇപ്പോള്‍ ടിക് ടോക്ക് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളാണ് ഈ പാട്ടിന് നൊപ്പം ചുണ്ടു ചലിപ്പിച്ച് ടിക് ടോക്കിലെത്തിയത്.

ആ പാട്ട് ഇങ്ങനെയാണ്

അല്ല ഏട്യാന്നപ്പാ പോയീന് 
എന്ത്ന്നാന്നപ്പാ കയിച്ചിന് 
കുഞ്ഞളാന്റെ വ്ട്ടീന് പോയിറ്റ്
കുടുക്കാച്ചി ബിര്യാണി കയിച്ചിന്
ബേംകി ബേംകി ബേംകി ബും..
ബേംകി ബേംകി ബേംകി ബും..

Content highlights: Kannur Song Edyannappa poyeen benki benki boom