സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കബാലിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതാകട്ടെ ആരാധകരുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നതും. ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്ന ഒരു നീക്കമാണ് കബാലിയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വാര്‍ത്ത.

രജനീകാന്തിനുള്ള ആദരമെന്നോണം കബാലിയുടെ ഒരു ഇമോജി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിലെ ഇമോജികളില്‍ ഫുട്‌ബോള്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ 'കബാലി'യെ കാണാനാവും. കറുത്ത പാന്റ്‌സും കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ച്, വിന്റേജ് സ്‌റ്റൈലില്‍ മുടി ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് ഇമോജിയുള്ളത്. സ്‌റ്റൈല്‍ മന്നന്റെ ബാഷ എന്ന കഥാപാത്രവുമായും ഇമോജിക്ക് സാമ്യമുണ്ട്. ഏതായാലും കബാലി ഇമോജി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇതുവരെ തിയ്യേറ്ററുകള്‍ കീഴടക്കിയിരുന്ന സ്‌റ്റൈല്‍ മന്നന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും കീഴടക്കുകയാണ്.