രുമില്ലാതാവുമ്പോള്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നലാണ് യഥാര്‍ഥ സൗഹൃദം. അത്തരമൊരു സൗഹൃദമാണ് യൂട്യൂബില്‍ ട്രെന്‍ഡായി മുന്നേറിക്കൊണ്ടിരിക്കുന്ന 'കാറ്റി'ന്റെ കാതല്‍. തന്നേക്കുറിച്ചുള്ള ഏറ്റവും വലിയ സത്യം ജോണിനോട് തുറന്നുപറഞ്ഞ ആ രാത്രിയാണ് ഇരുപതു മിനിട്ട് നീണ്ടു നിന്ന ഈ ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം. ചോദ്യങ്ങളുമായി നാന്‍സിയെകാണാന്‍ ചെന്ന ജോണ്‍ ഒടുവില്‍ പറഞ്ഞു ' ഇവളാണ് പെണ്ണ്' 

Video ആന്‍ സലീമുമായി അഭിമുഖം

ആ സത്യം സ്വന്തം അച്ഛനെ എങ്ങനെ അറിയിക്കുമെന്ന ഉത്ക്കണ്ഠ അവള്‍ക്കുണ്ടായിരുന്നു. ഒപ്പം എല്ലാവരാലും വെറുക്കപ്പെടുമോ എന്ന ആശങ്കയും. പക്ഷേ ജീവിക്കണം എന്ന അതിയായ ആഗ്രഹം അവള്‍ക്കുള്ളിലുണ്ടായിരുന്നു. ആ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ് കാറ്റില്‍ എന്ന ഹ്രസ്വചിത്രം പറയുന്നത്. 

ശക്തമായ സുഹൃദ്ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ മുന്നേറുന്ന കഥയാണ് കാറ്റിലേത്. നാന്‍സി, ജോണ്‍ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തേ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ സഞ്ചാരം. ആന്‍ സലീം, ആരോണ്‍ ജൂലിയസ് പുന്നന്‍ എന്നിവരാണ് യഥാക്രമം നാന്‍സിയേയും ജോണിനേയും അവതരിപ്പിച്ചിരിക്കുന്നത്. സജാസ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 3 ദിവസം കൊണ്ട് ആറ് ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂ ട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തി. ടോബിന്‍ തോമസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. മുജീബ് മജീദാണ് സംഗീത സംവിധാനം. ഡീപ്പ് ഇന്‍ ഡെബ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇജാസ്.