ടുവില്‍ ആ മധുരശബ്ദത്തിനുടമയെ കണ്ടെത്തിയിരിക്കുന്നു. തീവണ്ടി എന്ന സിനിമയിലെ ജീവാംശമായ് എന്ന ഗാനം അതിമനോഹരമായി ആലപിച്ച ആ ഗായികയാരെന്ന അന്വേഷണത്തിലായിരുന്നു സോഷ്യല്‍മീഡിയ. തിരുവനന്തപുരം സ്വാതീതിരുനാള്‍ സംഗീതകോളേജിലെ വിദ്യാര്‍ഥിയായ സൗമ്യയാണ് ആ ഗായിക.

ഒരു ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെക്കപ്പെട്ട ആ വീഡിയോയ്ക്ക് താഴെ കുട്ടി പാടുന്നത് സ്വാതീതിരുനാള്‍ സംഗീതകോളേജിലെ ക്ലാസ് മുറിയിലിരുന്നാണെന്ന സൂചന ഒരാള്‍ കമന്റ് ചെയ്തിരുന്നു. ഒരു തമിഴ് പെണ്‍കുട്ടി അതിമനോഹരമായി മലയാളഗാനം പാടുന്നു എന്നരീതിയിലാണ് ആ ഗാനം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായത്. ശരിയാണ് ചെന്നൈയില്‍ നിന്നുമാണ് സൗമ്യ കേരളത്തിലെത്തിയത്. പക്ഷെ മാതൃഭാഷ കന്നടയാണ്. 

തിരുവനന്തപുരം സംഗീതകോളേജിലെ ഒന്നാംവര്‍ഷ സംഗീതവിദ്യാര്‍ഥിയാണ് സൗമ്യ. ഒഴിവുവേളയില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് പാടിയപാട്ട് കൂട്ടുകാരിലൊരാള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. മലയാള ഗാനത്തിന് പിന്നാലെ സൗമ്യ പാടിയ ഒരു തമിഴ് ഗാനവും ഫെയ്‌സ്ബുക്കിലെത്തിയിട്ടുണ്ട്.