ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലിപ്പോള്‍ വൈറലാവുകയാണ് ജെ സി ബിയുടെ പാമ്പാട്ടം. നാഗിന എന്ന ഹിന്ദി ചിത്രത്തിലെ സംഗീതത്തിനൊപ്പം നൃത്തം വെച്ചാണ് ജെ സി ബിയുടെ പാമ്പാട്ടം.  

 #JCBkikhudai എന്ന ഹാഷ്ടാഗില്‍ ടിക് ടോക്ക് നിരോധിക്കാത്തതിന് നന്ദി എന്ന അടിക്കുറിപ്പോടുകൂടിയാണ്  ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

യുവാവ് ഒരു സാധാരണ പാമ്പാട്ടിയെപ്പോലെ മകുടി ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്ന രീതിയിലാണ് സംഗീതം. ആ സംഗീതത്തിനൊപ്പം ചുവടുവെക്കുകയാണ് മൂന്ന് ജെ സി ബി കള്‍. പത്തി വിടർത്തിയാടുന്ന പാമ്പിനെപ്പോലെ നൃത്തം വെക്കുകയാണ് ജെ സി ബി. ഒടുവില്‍ മകുടം ഉപേക്ഷിച്ച് ഓടിപ്പോവുകയും ചെയ്യുന്നുണ്ട് വീഡിയോയില്‍ യുവാവ്. 

ബോട്ടില്‍ ക്യാപ് ചലഞ്ചിന് ശേഷം ജെ സി ബിയുടെ പാമ്പാട്ടം കണ്ട് പൊട്ടിച്ചിരിക്കുകയാണ് സാമൂഹികമാധ്യമങ്ങള്‍. 

Content Highlights: JCB Mechine doing nagin dance on tik tok goes viral