ഭുവനേശ്വര്‍: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെയുള്ള നഴ്സുമാരുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അത്യാഹിതവിഭാഗങ്ങളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആശുപത്രി അധികൃതര്‍. തുടർന്ന് നഴ്സുമാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാനും അധികൃതർ നിർദേശിച്ചു.
ഒഡീഷയിലെ മാല്‍ക്കംഗിരി ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിലെ നവജാതശിശുക്കളെ പരിചരിക്കുന്ന വിഭാഗത്തില്‍ നിന്ന് നഴ്സുമാര്‍ നൃത്തം വെക്കുന്ന വിവിധ ടിക് ടോക്ക് വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അധികൃതരുടെ നടപടി.
ആശുപത്രിയിലെ ഐ.സി.യു, എസ്.എന്‍.സി.യു, ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവടങ്ങളില്‍ മൊബൈല്‍ഫോണിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അജിത് കുമാര്‍ വ്യക്തമാക്കി.
Content Highlights: Hospital restricts cellphones, TikTok videos go viral