കൊച്ചി: ടിക് ടോക്ക് പോയാല്‍ മറ്റൊന്നു വരുമെന്ന് പറയുകയാണ് ടിക് ടോക്ക് താരം ഫുക്രു എന്ന കൃഷ്ണജീവ്. ടിക് ടോക്കിനെ ചെറുതായിട്ട് മിസ് ചെയ്യും. രാജ്യസുരക്ഷാക്കയതുകൊണ്ട് തന്നെ ബാന്‍ മാറ്റണമെന്ന് വാദിക്കാനൊന്നും ഇല്ലെന്ന് പറയുകയാണ് ഫുക്രു.
നാഷണല്‍ സെക്യൂരിക്ക് വേണ്ടിയാണല്ലോ ഇപ്പോള്‍ ടിക് ടോക്ക് നിരോധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ബാന്‍ മാറ്റണമെന്ന് വാദിക്കാനൊന്നും ഇല്ല. ടിക് ടോക്കിനെ ഒരു ആപ്പ് ആയി മാത്രം കണ്ടാല്‍ മതി. ഇത് നിരോധിച്ചാല്‍ ഉടന്‍ തന്നെ മറ്റൊന്നു വരും.അതുകൊണ്ട് വിഷമിക്കേണ്ട കാര്യങ്ങളൊന്നുമില്ല.ടിക് ടോക്കില്‍ ഡബ്ബ് ചെയ്യുന്നവര്‍ക്കായിരിക്കും ടിക് ടോക്ക് കൂടുതല്‍ മിസ് ചെയ്യുക. അല്ലാതെ വീഡിയോ ചെയ്ത് അപ്ലോഡ് ചെയ്യുന്നവര്‍ക്ക് ഇത് വലിയ കാര്യമല്ല. കുറച്ച് നാളായി ടിക് ടോക്കില്‍ ആക്ടീവ് അല്ല. ഇപ്പോള്‍ ഒരു വെബ്‌സീരിസിന്റെ പണിപ്പുരയിലാണ്. - ഫുക്രു പറയുന്നു.
ക്രൂ...ക്രൂ...ഫുക്രൂ...ടിക് ടോക്കിന്റെ രാജകുമാരന്‍......
ഇതിനിടെ ചൈനീസ് സംഭാഷണത്തിലുള്ള ഒരു വീഡിയോയില്‍ മലയാളത്തില്‍ സബ്‌ടൈറ്റില്‍ നല്‍കി ഒരു രസകരമായ വീഡിയോയും ഫുക്രു അവസാനമായി ടിക് ടോക്കില്‍ ചെയ്തിട്ടുണ്ട്. ഇൻ ലവിംഗ് മെമ്മറി ഓഫ്......എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തെങ്കിലും മിസ് ചെയ്യുമോ എന്ന് ചോദ്യത്തിന് ടിക് ടോക്കിനെ ചെറുതായിട്ട് മിസ് ചെയ്യുമെന്ന് പറയുകയാണ് ഫുക്രു. ഒപ്പം ടിക് ടോക്കിനോട് ബൈ പറയുകയും ചെയ്യുന്നുണ്ട്. എളിയ പരിശ്രമത്തിലൂടെ നിങ്ങളില്‍ ചിലരെ രസിപ്പിക്കാന്‍ ടിക് ടോക്കിലൂടെ കഴിഞ്ഞുവെന്നും വീഡിയോക്ക് അവസാനം പറയുന്നുണ്ട് ഫുക്രു.
ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തമാവുകയായിരുന്നു കൊല്ലം കൊട്ടാരക്കര സ്വദേശി കൃഷ്ണജീവ് എന്ന ഫുക്രു. ടിക് ടോക്ക് വീഡിയോകള്‍ വൈറലാവുകയും പിന്നീട് സിനിമ, മോഡലിങ്, ഹ്രസ്വചിത്രങ്ങള്‍, റിയാലിറ്റി ഷോകള്‍ എന്നിവയിലടക്കം അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ 44 ലക്ഷം ഫോളോവേഴ്‌സ് ആണ് ഫുക്രുവിന് ടിക് ടോക്കിലുള്ളത്.
രാജ്യസുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്ക്, യു സി ബ്രൗസര്‍, ഷെയര്‍ഇറ്റ് അടക്കമുള്ള 59 ചൈനീസ് ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതോടെ ടിക് ടോക്കിനെ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
Content Highlights: govt ban 59 chinese App Tiktok fame fukru say bye to tiktok