ലൈംഗീകമായ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകളോട് നാം പുലര്‍ത്തുന്ന സമീപനം എന്നും വിമര്‍ശനവിധേയമാണ്. 

ഒരു ആക്രമണം നേരിട്ടാല്‍ പിന്നെ അവളെ ഇര മാത്രമാക്കി നിര്‍ത്തുന്ന  പൊതുസമൂഹത്തിന്റെ നിലപാട് മാറേണ്ടതല്ലേ.....? 

ആക്രമണം നേരിടുന്ന  വനിതയെ ഇര മാത്രമാക്കി നിര്‍ത്തി അവളെ പിന്നെയും ആക്ഷേപിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സമീപനത്തെ ചോദ്യം ചെയ്യുന്നതാണ് മാനസിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ്......

മാനസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.....

സരിത യുടെ വീഡിയോ ക്ലിപ്പ് ഇറങ്ങിയ സമയത്ത് വാട്ട്സ്ആപ്പിൽ എത്ര പേരെ ബ്ലോക്ക് ചെയ്തെന്ന് ചോദിച്ചാൽ കണക്കുണ്ടാവില്ല. ഓരോരുത്തർക്കും അത് കിട്ടിയതിന്റെ സന്തോഷവും, മറ്റുള്ളവർക്ക് കിട്ടിയില്ലേ എന്നുള്ള ഉത്കണ്ഠയും എല്ലാം ആകെ കൂടി ഒരു ബഹളം തന്നേയായിരുന്നു ആ സമയത്ത്.

പക്ഷെ നിങ്ങൾക്കറിയാമോ എനിക്കവരെ ഒരുപാടിഷ്ട്ടമാണ്.. അവരുടെ രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് വലിയ അറിവുകൾ ഒന്നും തന്നെയില്ല.. പക്ഷെ മലയാളികളായ ഓരോ കപട സദാചാര.....മാരും അവരുടെ നഗ്ന വീഡിയോകൾ കണ്ട് നിർവൃതിയടഞ്ഞ് സ്വയംഭോഗം ചെയ്തപ്പോൾ പൊതു നിരത്തുകളിലും ,സർവ്വയിടങ്ങളിലും അവർക്കെതിരെ ഫ്ലക്സ് ബോർഡ് ഉയർന്നപ്പോൾ "സാധാരണ " പെണ്ണുങ്ങൾ ചെയ്യുന്നത് പോലെ അവർ ആത്മഹത്യ ചെയ്തില്ല..

ഇത് കൊണ്ടൊന്നും എന്നെ കൊണ്ട് ആത്മഹത്യ ചെയ്യിപ്പിക്കാമെന്ന് നിങ്ങൾ കരുതണ്ട എന്ന് തന്റെ ശത്രു നിരയിലുള്ളവരോട് പറഞ്ഞ് അവർ ഇന്നും ഇവിടെ ജീവിക്കുന്നു.. ചില മാന്യദ്യേഹങ്ങൾ അപാര തൊലിക്കട്ടി, അല്ലെങ്കിൽ ഉളുപ്പില്ലായ്മ എന്നൊക്കെ പറഞ്ഞ് ചിറി കോട്ടുന്നുണ്ടെങ്കിലും ..

സരിതയുടെ ക്ലിപ് കാണാൻ മിനക്കെട്ടിരുന്ന ഉളുപ്പില്ലായ്മയുടെ ഏഴയലത്ത് വരില്ല അതൊന്നും എന്ന് എനിക്ക് തോന്നുന്നു.. മൊത്തത്തിൽ പറഞ്ഞാൽ കേരളത്തിലെ എല്ലാ ഞരമ്പ് രോഗികൾക്കും മുഖമടച്ചൊരു ആട്ട് കൊടുത്ത് പോടാ പുല്ലുകളേ എന്നും പറഞ്ഞ് അവര് ഇന്നും ജീവിക്കുന്നുണ്ടല്ലോ... ആ ധൈര്യത്തോടാണ് പെരുത്തിഷ്ട്ടം.

NB : നടിയുടെ ക്ലിപ്പ് കിട്ടിയോ എന്ന് ചോദിച്ച് ചില ...മാർ ഇറങ്ങിയിട്ടുണ്ട്.. അവർക്കു വേണ്ടി....