കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളര്‍ന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു. അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു, അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്.അങ്ങനെ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ച് ആ ചിത്രം ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നന്ദുമഹാദേവ. 

അര്‍ബുദത്തെ അതിജീവിച്ച് വരുന്നവര്‍ നമുക്ക് ചുറ്റും നിരവധി പേരാണ്. പക്ഷേ ക്യാന്‍സര്‍ വഴികളില്‍ നഷ്ടമായി പോകുന്ന ഓരോ സന്തോഷങ്ങളും തിരിച്ചു പിടിക്കുന്നവര്‍ അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് വിരളമായിരിക്കും. 

ക്യാന്‍സറിനെ അതിജീവിച്ച് ജീവിത്തിലേക്ക് തിരിച്ചെത്തിയ നന്ദുമഹാദേവയുടെ ഓരോ സന്തോഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. 

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

അമ്മയുടെ മകന്‍ ആണ്‍കുട്ടിയാണ് 

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളര്‍ന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു..

അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു..

അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്..

പ്രതികാരം അത് വീട്ടാനുള്ളതാണ് ??

മധുരപ്രതികാരം

Content Highlights: Facebook post of cancer survivor Nandhu Mahadeva after