നദിയില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയിലേക്ക് വീഴാൻ പോകുന്ന പെണ്‍കുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ വൈറലാകുന്നു. 16 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നായ പെൺകുട്ടിയെ രക്ഷിക്കുകയും പന്ത് എടുത്ത് കൊടുക്കുകയും ചെയ്യുന്ന വീഡിയോ വൈറലായതോടെ മനുഷ്യന്‍ നായയെ കണ്ടുപഠിക്കാന്‍ പറയുകയാണ് വീഡിയോക്ക് താഴെവരുന്ന കമന്റുകള്‍.
പെണ്‍കുട്ടി കളിച്ചുകൊണ്ടു നില്‍ക്കുന്നതിനിടെ പന്ത് വെള്ളത്തിലേക്ക് വീണു. പന്ത് എടുക്കാന്‍ നദിക്കരയില്‍ നിന്ന് ശ്രമിക്കുന്ന പെണ്‍കുട്ടിക്ക് പിന്നില്‍ ഒരു നായ നില്‍ക്കുന്നുണ്ട്. കുട്ടി പന്തെടുക്കാന്‍ ശ്രമിക്കുന്നത് കണ്ട നായ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കടിച്ച് പിന്നിലേക്ക് വലിച്ചുമാറ്റുകയാണ്. പിന്നാലെ നായ തന്നെ വെള്ളത്തിലേക്കിറങ്ങി പെണ്‍കുട്ടിക്ക് പന്തെടുത്ത് കൊടുക്കുന്നതാണ് ദൃശ്യങ്ങളില്‍.
One word this video... pic.twitter.com/D1jpArOdco
— Physics-astronomy.org (@OrgPhysics) June 16, 2019
നാല് മില്യണിലധികം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ഫിസിക്‌സ്-അസ്‌ട്രോണമി ഡോട്ട് ഓര്‍ഗ് എന്ന ട്വിറ്റര്‍ പേജാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Content Highlights: Dog saves girl from falling river, Viral viddeo