നമ്മുടെ യുവത്വത്തെ നാള്‍ക്കുനാള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പുകവലിയുടെയും, മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗം നിര്‍ത്തലാക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? ഇതൊരു 15 വയസുകാരിയുടെ ചോദ്യമാണ്. മറ്റാരോടുമല്ല, നമ്മുടെ പ്രധാനമന്ത്രിയോട് തന്നെ. 

തൃശ്ശൂര്‍ സ്വദേശിനിയായ ആനി റിബുജോഷി എന്ന കൊച്ചുമിടുക്കിയാണ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധിക കൂടിയായ ആനി ഏറെ പ്രസക്തമായ ഒരു ചോദ്യമാണ് അദ്ദേഹത്തിനുമുന്നില്‍ വയ്ക്കുന്നത്. 

Anie

ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇത്ര വലിയ ഒരു ശക്തിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞ മോദിജിക്ക് ഈ പ്രശ്‌നത്തിനും പരിഹാരം കാണാനാവുമെന്നാണ് ആനിയുടെ നിരീക്ഷണം. മദ്യനിരോധത്തിന്റെ പേരില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുപിടിക്കാന്‍ മാത്രമാണ് എന്നാരോപിക്കുന്ന ആനി ഇനി വേണ്ടത് ബരാക് ഒബാമ എടുത്തതിനു സമാനമായ 'മൂണ്‍ ഷൂട്ട്' തീരുമാനങ്ങളാണെന്നും പറയുന്നു. 

'ആന്റി ഡ്രഗ് എജുക്കേഷന്‍ ഇനിഷ്യേറ്റീവ് ഫോര്‍ച്ചൂണ്‍- എസ്' എന്ന ബോധവല്‍ക്കരണ പരിപാടിയുടെ മുഖ്യ സൂത്രധാരയായ ആനി ശരിയായ വിദ്യാഭ്യാസമാണ് ലഹരിവസ്തുക്കളില്‍ നിന്നും വരും തലമുറയെ രക്ഷിക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്നും അഭിപ്രായപ്പെടുന്നു. 

ആനി നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയാണ്...