വീഡിയോ കാണാം

ളരെ മടിച്ചാണ് പലരും വിവാഹ അഭ്യര്‍ഥനകള്‍ നടത്തുന്നത്. അഭ്യര്‍ഥന സ്വീകരിക്കേണ്ട ആള്‍ എങ്ങനെ പ്രതികരിക്കുമെന്നതു തന്നെയാണ് കാര്യം. എന്നാല്‍ നല്ല സ്റ്റൈലായിട്ട് വിവാഹ അഭ്യര്‍ഥന നടത്തി അഭ്യര്‍ഥന  സ്വീകരിച്ച് നിമിഷങ്ങള്‍ കൊണ്ട് പണി കിട്ടിയ ഒരു കാമുകന്റെ അവസ്ഥ ഒന്നു ഓര്‍ത്തു നോക്കൂ... 

ഇങ്ങനെ നിമിഷങ്ങള്‍ക്കകം സീന്‍ കോണ്ട്രയായ ഒരു വിവാഹ അഭ്യര്‍ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഇതിനോടകം ട്വിറ്ററില്‍ ഇരുപത്തി മൂവായിരത്തിലധികം ലൈക്കുകളും പതിനെട്ടായിരത്തിലധികം റീട്വീറ്റുകളുമാണ് വീഡിയോക്ക് ലഭിച്ചത്.അറ്റ്‌ലാന്റ ഹോക്ക്‌സ് എന്ന പ്രൊഫഷണല്‍ ബാസ്‌കറ്റ് ബോള്‍ ടീം ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

അടുത്തിടെ നടന്ന ബാസ്‌കറ്റ് ബോള്‍ മത്സരത്തിനിടെ നടന്ന 'കിസ് കാമി'നിടെയാണ്‌ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കിസ് കാമിന്റെ ഭാഗമായി കാമറ എത്തിയപ്പോള്‍ പരസ്പരം ചുംബിച്ച ശേഷം മോതിരം അണിയാന്‍ തുടങ്ങിയ കാമുകന്റെ കയ്യില്‍ നിന്ന് മോതിരം താഴെ പോകുന്നതാണ് ദൃശ്യങ്ങള്‍.