സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ  ഭാഗമായി കൈറ്റ്‌സ് ഫൗണ്ടേഷന്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന 'വോയിസ് ഓഫ് ഇന്ത്യ' പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ' ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍, വികസന സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവ പങ്കുവെക്കാനുള്ള ഒരു വേദിയാണ് 'വോയിസ് ഓഫ് ഇന്ത്യ'. ഓഗസ്റ്റ് 14ന് രാത്രി 12 മണി മുതല്‍ യൂട്യൂബ് ലൈവിലൂടെ പരിപാടി പ്രക്ഷേപണം ചെയ്യും.

അന്തര്‍ദേശീയ, ദേശീയരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള യുവ സമൂഹവും സംസാരിക്കും.

പങ്കെടുക്കുന്നവര്‍ സ്വന്തം മാതൃഭാഷയിലാണ് തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കുന്നത്. 

കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന രാജ്യത്തിന് പ്രചോദനം നല്‍കുവാനും ഭാവി ഇന്ത്യയെക്കുറിച്ചുള്ള യുവ സമൂഹത്തിന്റെ  വിവിധ ആശയങ്ങള്‍ സമൂഹത്തിന് മുന്‍പില്‍ എത്തിക്കാനുമാണ്  'വോയിസ് ഓഫ് ഇന്ത്യ' എന്ന പരിപാടി ലക്ഷ്യം വക്കുന്നത്. നാനാത്വത്തിന്‍ ഏകത്വം എന്ന ആശയത്തില്‍  നിന്നുകൊണ്ട് വൈവിധ്യമാണ് ഇന്ത്യ എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടി കൂടിയാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്.

ഇന്ത്യന്‍ പൗരന്മാരായിട്ടുള്ള മുഴുവന്‍ യുവതീ യുവാക്കള്‍ക്കും പങ്കാളികളാകാം. അതിനായി 'ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ അഞ്ച് മിനിറ്റില്‍ കവിയാതെ സംസാരിച്ച വീഡിയോ 8138000935 എന്ന നമ്പറിലേക്കോ voiceofindia@kitesfoundation.org എന്ന മെയിലിലേക്കോ അയക്കേണ്ടതാണ്. 40 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ്  അവസരം. പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും സെര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

അയക്കുന്ന വീഡിയോ കളില്‍നിന്നും വിദഗ്ധസമിതി തെരഞ്ഞെടുക്കുന്ന വീഡിയോകള്‍ ഉള്‍ക്കൊള്ളിച്ച് ആയിരിക്കും ആഗസ്റ്റ് 15ന് നടക്കുന്ന പ്രോഗ്രാം.  kitesfoundation.org/voiceofindia എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91-8547130219, +91-7012230960