കോവിഡ് കാലമാണ്, ഒരു മാസ്‌കിനപ്പുറം, ഒരു കയ്യകലത്തില്‍ മാത്രം ബന്ധങ്ങളെ ചേര്‍ത്തുപിടിക്കുന്ന കാലം. ലോക്ക് ഡൗണ്‍, ക്വാറന്റീന്‍ തുടങ്ങി നിരവധി പ്രതിസന്ധികളെയും കടന്നാണ് നാം ഇന്നീ ഘട്ടത്തിലേക്ക് എത്തിയത്. ഈ കോവിഡ് കാലം നിങ്ങളുടെ പ്രണയത്തെ ബാധിച്ചിട്ടുണ്ടോ?  കാണാതെയും മിണ്ടാതെയുമിരുന്ന് ഇതുവരെയില്ലാത്ത അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ടോ? എങ്കില്‍ ആ അനുഭവത്തെക്കുറിച്ച് ഞങ്ങള്‍ക്കെഴുതൂ, ഈ പ്രണയദിനത്തില്‍ നിങ്ങളുടെ അനുഭവക്കുറിപ്പുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. മികച്ച അനുഭവക്കുറിപ്പുകള്‍ക്ക് സമ്മാനവും നേടാം.

മലയാളത്തിലെഴുതിയ അനുഭവക്കുറിപ്പുകളാണ് അയക്കേണ്ടത്. പേരും വിലാസവും ഫോണ്‍ നമ്പറും കുറിപ്പിനൊപ്പം ഉണ്ടായിരിക്കണം. സ്വന്തം അനുഭവങ്ങളാണ് അയക്കേണ്ടത്

കുറിപ്പുകള്‍ അയക്കേണ്ട വിലാസം contest@mpp.co.in 
Whats app- 9400318888