manushiശ്രീകാര്യം: കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കാമ്പസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ് വിദ്യാര്‍ഥിനി ഡിപ്പാര്‍ട്ട്‌മെന്റ്‌സ് യൂണിയന്‍ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടു.

സോഷ്യല്‍ സയന്‍സ് ഫാക്കല്‍റ്റി പ്രതിനിധിയായാണ് എസ്.എഫ്.ഐ. പാനലില്‍ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ ആഹ്ലാദ് എന്ന മാനുഷിയാണ് മത്സരിച്ച് വിജയിച്ചത്.

ചെയര്‍മാന്‍ - റംഷാദ് ഖാന്‍, ജനറല്‍ സെക്രട്ടറി- ഗായത്രി സത്യദേവ്, വൈസ് ചെയര്‍മാന്‍-ഷെറീന. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍-നിബിന്‍ ബേബി, ബിന്ദു. ആര്‍ട്‌സ് ക്ലബ് സെക്രട്ടറി - നിതിന്‍ ബെഞ്ചമിന്‍, മാഗസിന്‍ എഡിറ്റര്‍-അശ്വതി ബാബു. വനിതാ പ്രതിനിധികളായി ആദിത്യ, ഗോപിക എന്നിവരെയും തിരഞ്ഞെടുത്തു.