ഗുരുവായൂര്‍: നല്ല മീന്‍ ആവശ്യപ്പെട്ട് രാവിലെ ഹൃത്വിക്കിന്റെ ഫോണിലേക്ക് വിളി പതിവാണ്. ചൊവ്വാഴ്ചയും ആ ഫോണിന് വിശ്രമമില്ലായിരുന്നു. അഭിനന്ദനങ്ങളും സഹായ വാഗ്ദാനങ്ങളുമായിരുന്നു അവയിലേറെയും. ഹൃത്വിക്കിന്റെ 'പെടയ്ക്കണ' മോഹം സാക്ഷാത്കരിക്കാന്‍ ടി.എന്‍. പ്രതാപന്‍ എം.പി. കണ്ടാണശ്ശേരിയിലെ വീട്ടിലെത്തി.

'അതിജീവനം എം.പീസ് എജ്യുകെയര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനം ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ എല്‍.എല്‍.ബി.ക്കു പഠിക്കാനും അതുകഴിഞ്ഞ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനു ചേരാനുമുള്ള എല്ലാ ചെലവുകളും എജ്യുകെയര്‍ വഹിക്കും. എല്‍.എല്‍.ബി. പ്രവേശന പരീക്ഷാ ക്ലാസിനും ഏര്‍പ്പാടാക്കി. സമ്മാനമായി 32 ഇഞ്ചിന്റെ ടി.വി.യും നല്‍കി.

Hrithik
മീൻവിൽപ്പന നടത്തുന്ന ഹൃത്വിക് യു. ഹരി

നടന്‍ ടൊവിനോയും ഹൃത്വിക്കിനെ ഫോണില്‍ വിളിച്ച് പിന്തുണയറിയിച്ചു. പഠിക്കാന്‍വേണ്ട എല്ലാ സഹായവും നല്‍കാമെന്ന് ഉറപ്പുനല്‍കി. ടൊവിനോയുമായുള്ള സംസാരം സ്പീക്കര്‍ ഫോണിലൂടെ കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും സന്തോഷം. എ പ്ലസുകളുടെ വിജയത്തിളക്കത്തിനിടയിലും മീന്‍കച്ചവടം ചെയ്യുന്ന ഹൃത്വിക്കിനെപ്പറ്റി 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു.

Read More  പുസ്തകപ്പുഴുവിനെന്താ മീൻകാരനായാൽ..

Content Highlights: Hrithik, School student from Kochi sells fish