കൊടുങ്ങല്ലൂര്‍: താലൂക്ക് ആശുപത്രിയിലെ കോവിഡ് സെന്ററില്‍ പി.പി.ഇ. കിറ്റിനുള്ളിലാണെങ്കിലും ഗോപികയ്ക്ക് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കണ്ണനെ ഓര്‍ക്കാതിരിക്കാനായില്ല. രാവിലെ ഒമ്പത് മണിയോടെ ഡ്യൂട്ടിക്കെത്തിയ സ്റ്റാഫ് നഴ്സ് നാരായണമംഗലം സ്വദേശി ഗോപികയാണ് സഹപ്രവര്‍ത്തകരെ ആശ്ചര്യത്തിലാഴ്ത്തി ഡ്യൂട്ടി റൂമില്‍ നൃത്തച്ചുവടുകള്‍ വെച്ചത്.

gopika
ഗോപിക

മൊബൈലില്‍നിന്ന് ഒഴുകിയെത്തിയ 'തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലയ്ക്കായ്...' എന്ന ഗാനത്തിനൊപ്പമായിരുന്നു ഗോപികയുടെ നൃത്തം. മൂന്നു മിനിറ്റ് നീണ്ടുനിന്ന നൃത്തത്തിന് ശേഷമാണ് ഗോപിക കോവിഡ് രോഗികളുടെ അടുത്തേക്ക് എത്തിയത്. സഹപ്രവര്‍ത്തകരിലാരോ ആണ് ഗോപികയുടെ നൃത്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്