ഭിന്നശേഷിക്കാരിലെ സംഗീതത്തെ കണ്ടെത്താനായി പ്രജാഹിത ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ടാലന്റ് ഹണ്ട് 'Discover the Artistry'  മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പിന്നണിഗായികയായ മൃദുല വാര്യറാണ് വിജയികളെ പ്രഖ്യാപിച്ചത്. 

വോക്കല്‍, ഇന്‍സ്ട്രമെന്റല്‍ വിഭാഗങ്ങളിലായി 160 ഓളം എന്‍ട്രികളാണ് ലഭിച്ചത്. ഇരുവിഭാഗങ്ങളില്‍ നിന്നുമായി ആറ് വിജയികളെയാണ് തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് കാഷ് പ്രൈസും സംഗീതരംഗത്തെ വിദഗ്ധര്‍ നയിക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും. 

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പിന്തുണ നല്‍കാനായി പ്രവര്‍ത്തിക്കുന്ന പ്രജാഹിത ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തു. 

മത്സര വിജയികള്‍

വോക്കല്‍

  1. നവ്യ തോമസ് റോസ്
  2. കണ്‍മണി.എസ്
  3. അഖില്‍ സുധികുമാര്‍

ഇന്‍സ്ട്രമെന്റല്‍

  1. നിവേദിത വാസന്ത്
  2. ദേവേഷ് എച്ച്
  3. രേവതി എന്‍