തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്.
ബി.എ.പൊളിറ്റിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കുത്തേറ്റ അഖില്‍.
കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.
അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്. എന്നാല്‍ മുറിവിന്റെ ആഴം അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അഖിലിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ വിദ്യാര്‍ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു.
Content Highlights: university college, Students Attack