കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സാപ്പില്‍ വൈറലായി മാറിയ ഒരു ചിത്രമുണ്ട്. ഒരു ഭീമാകാരന്‍ പോത്തും അതിനെ നയിച്ചു കൊണ്ടു പോകുന്ന രണ്ട് യുവാക്കളും.

സോഷ്യല്‍മീഡിയയില്‍ വൈറലായ ഈ യുവാക്കളുടേയും ഭീമന്‍ പോത്തിന്റേയും വീഡിയോ ഇപ്പോള്‍ യൂട്യൂബിലും കാഴ്ച്ചക്കാരെ സൃഷ്ടിക്കുകയാണ്.

പറവൂര്‍ സ്വദേശിയായ ഒരാളുടേതാണ് പോത്തെന്നും പോത്തിന് അഞ്ച് ലക്ഷം രൂപയോളം വിലയുണ്ടെന്നുമാണ് പറയപ്പെടുന്നത്.