പന്തളം: മാതൃഭൂമിയും ശ്രീവത്സം ഗ്രൂപ്പും ചേര്‍ന്ന് പന്തളം എന്‍.എസ്.എസ്.ഗേള്‍സ് ഹൈസ്‌കൂളില്‍ മധുരം മലയാളം തുടങ്ങി. എന്‍.എസ്.എസ്.ഡയറക്ടര്‍ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി ഉദ്ഘാടനംചെയ്തു. പി.ടി.എ.പ്രസിഡന്റ് അശോകന്‍ കുളനട അദ്ധ്യക്ഷത വഹിച്ചു. ശ്രീവത്സം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വരുണ്‍രാജ് പിള്ള മാതൃഭൂമിപത്രം പ്രഥമാദ്ധ്യാപിക ശ്രീലതയ്ക്ക് കൈമാറി.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലസിതാനായര്‍ ആശംസയര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത സ്വാഗതം പറഞ്ഞു. മാതൃഭൂമി പന്തളം ലേഖകന്‍ കെ.സി.ഗിരീഷ്‌കുമാര്‍, സെയില്‍സ് ഓര്‍ഗനൈസര്‍ സനല്‍കുമാര്‍, സെയില്‍സ് പ്രൊമോട്ടര്‍ സുജിത്ത്, പൂഴിക്കാട് ഏജന്റ് ജോണ്‍ തുണ്ടില്‍ എന്നിവര്‍ പങ്കെടുത്തു.