വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'മ്യൂസിക്കല്‍ മോട്ടിവേഷന്‍ പ്രോഗ്രാ'മിലാണ് സെബി ജോസഫ് കീ ബോര്‍ഡില്‍ തന്റെ വിസ്മയ പ്രകടനത്തിലൂടെ ശ്രോതാക്കളെ അത്ഭുതപ്പെടുത്തിയത്. മുണ്ടക്കയം തേനമാക്കല്‍ അഡ്വ. ജോസഫിന്റെയും മോളിയുടെയും മകനായ സെബി കാലുകള്‍ കൊണ്ട് പരീക്ഷ എഴുതി പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും പ്ലസ് ടുവിന് 95 ശതമാനം മാര്‍ക്കും നേടിയ മിടുക്കനാണ്. മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിലെ ബെസ്റ്റ് സ്റ്റുഡന്റുമായിരുന്നു.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന സെബിയുടെ പ്രകടനം വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടേറെ പ്രചോദനം നല്‍കുന്നതായിരുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ടുമെന്റിലെ സോഷ്യല്‍ അവേര്‍നസ് ക്ലബ്ബ് സംഘടിപ്പിച്ച പ്രോഗ്രാമില്‍ കോളേജ് ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് താനത്തുപറമ്പില്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസഫ് കുഞ്ഞുപോള്‍, ഡിപ്പാര്‍ട്ടുമെന്റ് മേധാവി പ്രൊഫ. ജോസ് പി. വര്‍ഗ്ഗീസ്, സെബിയുടെ മാതാപിതാക്കള്‍, സംഗീതാധ്യാപകന് ഷാജി മാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.