ടയാളങ്ങള്‍ക്കും സൂചനകള്‍ക്കും പിറകെ പോയി നിധി കണ്ടെത്തുത്ത നാഷ്ണല്‍ ട്രഷര്‍ എന്ന സിനിമ നമ്മളില്‍ പലരും കണ്ടിരിക്കും. എന്നാല്‍ സിനിമ കഥകളെ വെല്ലുന്ന രീതിയില്‍ കാനഡക്കാരനായ ഈ കുട്ടി കണ്ടെത്തിയിരിക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മറഞ്ഞു പോയ ഒരു മായന്‍ നഗരമാണ്.  

ചെറുപ്പം മുതല്‍ വില്യം ഗഡൗറിക്ക് ചരിത്രവും, പുരാവസ്തു ഗവേഷണവും വളരെ താല്‍പ്പര്യമുള്ള വിഷയങ്ങളാണ്. പ്രത്യേകിച്ച് ക്രിസ്തുവിന് ശേഷം 250 മുതല്‍ 900 വരെ നിലനിന്നിരുന്ന മായന്‍ സംസ്‌കാരത്തിനോട്. 2012 ലോകമവസാനിക്കുമെന്ന് മായന്‍ കലണ്ടര്‍ പ്രവചനമാണ് മണ്‍മറഞ്ഞു പോയ ഈ സംസ്‌കാരത്തെപ്പറ്റി കൂടുതല്‍ അറിയാനുള്ള വില്യമില്‍ ആഗ്രഹം ജനിപ്പിക്കുന്നത്. 

ആദ്യം ഒരു നേരമ്പോക്കായിട്ടാണ് വില്യം ഗവേഷണം തുടങ്ങിയെങ്കിലും പിന്നീട് കൂടുതല്‍ ആഴങ്ങളിലേക്ക് പോകും തോറും ഗവേഷണത്തിന്റെ  ഗൗരവം കൂടിവന്നു. സാറ്റ്‌ലെറ്റ് ചിത്രങ്ങളുടെയും നക്ഷത്ര ഭൂപടത്തിന്റെയും സഹായത്തോടെ മെക്‌സികോയിലെ കൊടുംകാടില്‍ നിന്നാണ് പുരാതന നഗരം കണ്ടെത്തുന്നത്. ഇതുവരെ വീണ്ടെടുത്ത മായന്‍ നഗരങ്ങളില്‍ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് വില്യം കണ്ടെത്തിയിരിക്കുന്നത്.

മായന്‍ നഗരങ്ങള്‍ സ്ഥിതിചെയ്യുന്നത് നക്ഷത്ര സമൂഹങ്ങള്‍ക്കനുസരിച്ചാണെന്ന് തിരിച്ചറിവാണ് വില്യമിനെ കണ്ടുപിടുത്തത്തിലേക്ക് നയിക്കുന്നത്. നക്ഷത്ര സമൂഹങ്ങളുടെ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ തിളക്കമേറിയ നക്ഷത്രങ്ങള്‍ പ്രധാനപ്പെട്ട മായന്‍ നഗരങ്ങളെ സൂചിപ്പിക്കുന്നതായും വില്യം തിരിച്ചറിഞ്ഞു. പുരാതന ഗ്രന്ഥമായ മാഡ്രിഡ് കോടെക്‌സിന്റെ സഹായത്തോടെ 22 നക്ഷത്ര സമൂഹങ്ങളെ നിരീക്ഷിച്ചപ്പോളാണ് നഗരങ്ങളുടെ സ്ഥാനവും, നക്ഷത്ര സമൂഹവും തമ്മിലുള്ള ബന്ധം വ്യക്തമായി മനസിലാക്കുന്നത്. 

Mayan Civilization

ഇരുപത്തിമൂന്നാമത്തെ നക്ഷത്ര സമൂഹം മെക്‌സികോയിലെ യുഗാട്ടാന്‍ വനത്തിനെ സൂചിപ്പിക്കുന്നു എന്ന് വില്ല്യമിന് മനസിലായി. 
ഗൂഗില്‍ മാപ്പിന്റെയും കാനേഡിയന്‍ സ്‌പേസ് ഏജന്‍സി നല്‍കിയ സാറ്റലൈറ്റ് ചിത്രങ്ങളുടെയും സഹായത്തോടെയാണ് കാടിനുള്ളില്‍ ഒളിച്ചിരിക്കുന്ന മഹാ നഗരത്തെ കണ്ടെത്തിയത്. പിരമിഡുകളും 30 കെട്ടിടങ്ങളുമടങ്ങുന്ന കൂറ്റന്‍ നഗരമാണിത്. 

താന്‍ കണ്ടെടുത്ത നഗരത്തിന് 'മൗത്ത് ഓഫ് ഫയര്‍ 'എന്ന പേരും വില്യം നല്‍കി കഴിഞ്ഞു. അവിടം സന്ദര്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് വില്യം.
തന്റെ മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതെന്നും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് കണ്ടുപിടുത്തത്തിലൂടെ താന്‍ നേടിയതെന്നും വില്യം പറയുന്നു.