ചില സന്ദേശങ്ങള്‍ ആളുകളിലെത്തിക്കാന്‍ ഒരു പാട് പറയേണ്ടതില്ല. അതിനുദാഹരണമാണ് രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ കുഞ്ഞു സിനിമ. 'ഇത് അതല്ല' എന്നു പേരിട്ടിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിം നമ്മളില്‍ രൂപപ്പെടുന്ന എല്ലാ ചിന്തകളെയും  അവസാനത്തെ വെറും 20 സെക്കൻഡ് കൊണ്ട് തകിടം മറിക്കുന്നു. ഈ പ്രത്യേകതകള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം തരംഗം സൃഷ്ടിച്ചിരിക്കുന്നത്. 

ക്ലബ് എഫ് എം കൊച്ചി സ്റ്റേഷനാണ് ചെറുപ്പക്കാരെ ലക്ഷ്യമിട്ട് ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ക്ലബ് എഫ് എമ്മില്‍ പ്രക്ഷേപണം ചെയ്ത ഒരു റേഡിയോ കാമ്പയിനിന്റെ വീഡിയോ പതിപ്പ് കൂടിയാണ് 'ഇത് ഇതല്ല'. 

Ithu Athalla

ചില കാര്യങ്ങളില്‍ ചെറുപ്പക്കാര്‍ വച്ച് പുലര്‍ത്തുന്ന അലസമനോഭാവവും ടെന്‍ഷനും ആത്മവിശ്വാസത്തോടെ എങ്ങനെ ഇല്ലാതാക്കമെന്ന് തസരകമായി അവതരിപ്പിക്കുകയാണ് ഇതില്‍. പ്രതീക്ഷകള്‍ക്കപ്പുറമുള്ള ക്ലൈമാക്‌സാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ ജീവന്‍. 

ഷോര്‍ട്ട് ഫിലിമിന്റെ അഭിനയത്തിലും അണിയറയിലുമെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നത് ക്ലബ് എഫ്.എമ്മിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ്. അരവിന്ദ് ഗോപിനാഥനും കുര്യച്ചന്‍ മാനുവലുമാണ് അഭിനേതാക്കള്‍. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് പ്രഭാകര്‍. ജോബി സോണി തോമസാണ് എഡിറ്റിങ്ങും സൗണ്ട് ഡിസൈനിങ്ങും ചെയ്തിരിക്കുന്നത്. ബിജു റോക്കി, ബിജേഷ് ശങ്കര്‍, ദിന്‍ നാഥ് എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

ഫെയ്സ്ബുക്കിലെ ക്ലബ് എഫ്.എം പേജ് സന്ദര്‍ശിച്ചാല്‍ 'ഇത് ഞാനല്ല' കാണാം. കൂടാതെ യൂട്യൂബിലും കാണാം.