ഭോപ്പാലിലെ ഈ ലൈബ്രറിക്ക് പ്രത്യേകതകള്‍ പലതാണ്. ഇവിടെയുള്ളത് മൊത്തം 121 പുസ്തകങ്ങളും 25 അംഗങ്ങളും മാത്രമാണ്. കേട്ട് പുച്ഛിക്കാന്‍ വരട്ടെ... ഇത് നടത്തുന്നത് ഒരു ഒന്‍പതു വയസുകാരിയാണ് അതും തെരുവില്‍.
മൂന്നാം ക്ലാസുകാരിയായ മുസ്കാന് ആഹിര്വാരിക്ക് പുസ്തകങ്ങള്‍ ജീവനാണ്. അതുകൊണ്ടു തന്നെ വായന ഇഷ്ടപ്പെടുന്ന മറ്റു കൂട്ടുകാര്‍ക്കും എന്തുകൊണ്ട് തന്റെ പുസ്തകങ്ങള്‍ നല്കിക്കൂടാ എന്ന ചിന്തയില്‍ മുസ്കാന് എത്തിയത്.
അതേസമയം, പുസ്തകങ്ങള്‍ കൊണ്ടുപോകുന്നവര്‍ കൃത്യമായി അവ തിരിച്ചെത്തിക്കാന്‍ വേണ്ടിയാണ് ഒരു ലൈബ്രറി സിസ്റ്റം മുസ്കാന് തിരഞ്ഞെടുത്തത്.
പുസ്തകങ്ങള്‍ നല്‍കുന്നതോടൊപ്പം തന്റെ ഗ്രാമത്തിലുള്ള കുട്ടികളെയൊക്കെ സ്കൂളില്‍ പോകാന്‍ പ്രോത്സാഹിപ്പിക്കാറുമുണ്ട് ഈ കൊച്ചുമിടുക്കി.
പുസ്തകങ്ങള്‍ വായിക്കുക മാത്രമല്ല സ്കൂളില്‍ പോയി നല്ല രീതിയില്‍ പഠിക്കുകയ കൂടി ചെയ്താലേ ജീവിതത്തില്‍ വിജയം നേടാനാവൂ എന്നാണ് തന്റെ ലൈബ്രറിയില്‍ എത്തുന്ന കൂട്ടുകാര്‍ക്ക് മുസ്കാന് നല്കുന്ന ഉപദേശം.
അങ്ങനെയാണ് എന്‍.ഐ.ടി.ഐ ആയോഗിന്റെ ചിന്താ നോതാവായി (Thought Leader) ആയി മുസ്കാന് തിരഞ്ഞെടുക്കപ്പെട്ടത്. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജോതാവ് സാക്ഷി മാലിക് ആയിരിക്കും മുസ്കാന് ഈ അവാര്‍ഡ് നല്‍കുന്നത്.
ഇന്ത്യയെ മാറ്റുന്ന വനിതകള്‍ എന്ന ഖ്യാതിക്ക് അര്‍ഹരായ 12 പേരില്‍ ഒരാളാണ് ഇപ്പോള്‍ മുസ്കാനും.