വടകര: പഞ്ചവാദ്യത്തിൽ ‘അയൽവാസി’കളായ രണ്ട്‌ സ്കൂളുകൾ ഏറ്റുമുട്ടിയപ്പോൾ പെൺപടയ്ക്ക്‌ വിജയം. സെയ്‌ന്റ്‌ ജോസ്‌ഫ്‌സ്‌ ബോയ്‌സ്‌ എച്ച്‌.എസ്‌.എസും സെയ്‌ന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യൻസ്‌ ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂളുമാണ്‌ നേർക്കുനേർ പോരാടിയത്‌.

ഹയർസെക്കൻഡറി വിഭാഗത്തിൽ ഇവർ മാത്രമാണ്‌ മത്സരിച്ചത്‌. തുടർച്ചയായി അഞ്ചാം വർഷമാണ്‌ ആംഗ്ലോ ഇന്ത്യൻസ്‌ സ്കൂൾ സംസ്ഥാനതലത്തിലേക്ക്‌ യോഗ്യത നേടുന്നത്‌ എന്നതും ശ്രദ്ധേയം. അപ്പീൽവഴി വന്ന്‌ ആൺകുട്ടികളെ തറപറ്റിച്ചാണ്‌ പെൺകൂട്ടം ആലപ്പുഴയിലേക്ക്‌ വണ്ടികയറുന്നത്‌.

ഇഞ്ചോടിഞ്ച്‌ മത്സരം നിറഞ്ഞു നിന്ന വേദിയിൽ താള മേള വിസ്മയങ്ങൾ അരങ്ങേറി. അയോണ ജോൺസൺ(തിമില), ആഗ്നവിവേക്‌(തിമില), ബൃന്ദ വിനിഷ്‌(ഇടയ്ക്ക), തീർഥ പ്രേംകുമാർ(മദ്ദളം), സ്വാതി ജോതിഷ്‌(ഇലത്താളം), ജ്യോത്സ്‌ന സണ്ണി(കൊമ്പ്‌) എന്നിവരായിരുന്നു ടീം അംഗങ്ങൾ.

content higlight: kozhikode distrcit youth festival