കൂൾ ലുക്സ്... അതാണ് ഇപ്പോൾ വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലുകളിലും ഏറ്റവും പോപ്പുലർ. കൂൾ ഡൂഡ് ഹെയർ സ്റ്റൈലുകൾ അറിയാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കളിക്കാരെ നോക്കിയാൽ മതി. 

വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, ഇവരെല്ലാം ഏറ്റവും പുതിയ ഹെയർ സ്റ്റൈൽ ട്രെൻഡുകൾ പരീക്ഷിക്കുന്നവരാണ്.
ബസ് കട്ട് മുടി പറ്റെ വെട്ടുന്നതാണ്‌ ഈ സ്റ്റൈലിന്റെ പ്രത്യേകത, ഇംഗ്ലീഷ് ഗായകനായ സയൻ മാലിക്, ഡേവിഡ് ബെക്കാമിന്റെ മകൻ ബ്രൂക്ലിൻ ബെക്കാം ഇവരാണ് 2018 -  ന്റെ തുടക്കത്തിൽ ബസ് കട്ട് ഹെർസ്റ്റൈലുകൾ സോഷ്യൽ മീഡിയയിൽ പോപ്പുലർ ആക്കിയത്.

ഹാർട് ത്രോബ്‌ ബോബ് 
മുടി വെട്ടി ഒതുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, നീളൻ മുടി ബോബ് കട്ട് ചെയ്യുന്ന രീതി പലരും 2017-ന്റെ അവസാനംമുതൽ പരീക്ഷിച്ചുകാണുന്നുണ്ട്, നീളൻ മുടിയിലെ സ്റ്റൈലൻ ലെയേറുകളിൽ കൈയോടിക്കുന്നതാണ് ഏറ്റവും പുതിയ സ്റ്റൈൽ.

ഫ്ലോ ബീ കട്ട്
 കോളിൻ കെപ്പർ നിക്കിനെ പോലെയും ‘ഉപ്പും മുളകും’ എന്ന സീരിയലിലെ ‘മുടിയനെ’ പോലെയും ചുരുണ്ട മുടിയുള്ളവർക്കു പരീക്ഷിക്കാവുന്ന ഒരു ഹെയർ സ്റ്റൈൽ ആണിത്. അതിനു മുടി കുറേനാളത്തേക്ക് വെട്ടാതെ, കഴിവതും വളർത്താൻ ശ്രമിക്കുകയാണ് വേണ്ടത്. 
അതിനു ശേഷം മുടിക്ക് ഫ്ലോ ബീ കട്ട് നൽകി സ്റ്റൈലിഷ് ആക്കണം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, കണ്ടാൽ ഒരു തലയിൽ ഒരു തേനീച്ച കൂടുവച്ച പോലെ തോന്നണം അതാണ് ഈ സ്റ്റൈലിന്റെ പ്രത്യേകത.

മെസ്സി സ്പൈക്സ്‌
ഫുട്ബോൾ താരം മെസ്സിയാണ് പുതിയ പുതിയ ഹെയർ സ്റ്റൈലുകൾ കൊണ്ടുവരുന്ന കാര്യത്തിൽ ഒന്നാമൻ. അതുകൊണ്ടു തന്നെ സലൂണിൽ ചെന്ന് മെസ്സിയുടെ ലേറ്റസ്റ്റ് ഹെയർസ്റ്റൈൽ അല്ലെങ്കിൽ ‘മെസ്സി സ്പൈക്‌’ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുതലാണെന്നാണ് ഹെയർ സ്റ്റൈലിസ്റ്റുകൾ പറയുന്നത്. 
മെസ്സിയുടെ പലതരം സ്പൈക്കുകളുടെ കൂടെ അപ്പർ അല്ലെങ്കിൽ ലോർ ടാപ്പർ ഫെഡുകളും കൂടി ആയാൽ. ഒരു കിടിലൻ ഹെയർ സ്റ്റൈൽ റെഡി.

അണ്ടർ കട്ടുകൾ

വ്യത്യസ്തമായ അണ്ടർ കട്ടുകൾ തന്നെയാണ് 2018-ലെ ഹെയർ സ്റ്റൈലുകളിലെ താരം. 
ക്ലാസിക്, ലേയേർഡ്, സ്ലിക്ഡ്‌ ബാക്ക്, സൈഡ് സ്വെപ്റ്റ്‌, പഫി അണ്ടർ കട്ട്, ഇങ്ങനെ വ്യത്യസ്തകൾ ഏറെയുണ്ട് ഈ വിഭാഗത്തിൽ.

ഫോർവേഡ് -സ്വെപ്റ്റ്‌ അണ്ടർ കട്ട്
മുകളിൽ മാത്രം മുടി നിർത്തി, മുടിയുടെ ലെയേറുകളെ ഭംഗിയായി മുന്നോട്ടു വകഞ്ഞു വെക്കുന്നതാണ് ഈ ഹെർസ്റ്റൈൽ.

അണ്ടർ കട്ട് തിക്‌ കോംബ് ഹെയർ
തലയുടെ മുകൾ ഭാഗത്തു മാത്രം കട്ടിയിൽ മുടി നിർത്തി, ബാക്കിയുള്ള ഭാഗങ്ങൾ പറ്റെ വെട്ടുന്ന രീതിയാണ് ഇപ്പോൾ കേരളത്തിലെ ചെറുപ്പക്കാരിലും ഏറ്റവും പോപ്പുലർ. ഇതിൽത്തന്നെ പല വ്യത്യസ്തതകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.

അണ്ടർ കട്ട് വിത്ത് ടോപ് നോട്ട്

‘പെരുന്തച്ചൻ’ സിനിമയിൽ തിലകന്റെ ഹെർസ്റ്റൈൽ ഓർമയില്ലേ? അതു തന്നെയാണ് ഇത്.
 മുകൾ ഭാഗത്തു മാത്രം മുടി നിർത്തി, ബാക്കി പറ്റെ വടിച്ചു, മുടി 
മുകളിലേക്ക് ‘കുടുമി’ കെട്ടുന്ന രീതിയാണിത്.

  • ക്ലാസിക് സൈഡ് 
  • പാർട്ട് വിത്ത് 
  • ഹൈ ബോൾഡ്
  • ഫെയ്ഡ്
  • ഹെയർസ്റ്റൈൽ

ബാങ്കിങ് പോലുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്, മുടിയിൽ ഒരുപാടു വ്യത്യസ്ത ഹെയർസ്റ്റൈലുകൾ പരീക്ഷിക്കാൻ പറ്റാറില്ല, പക്ഷേ, അത്തരം ആളുകൾക്കും പരീക്ഷിക്കാവുന്ന ഹെയർസ്റ്റൈൽ ആണ് ഇത്.
 ഈ സൈഡ് പാർട്ട് വിത്ത് ഹൈ ബോൾഡ് ഫെയ്ഡ് ഹെയർസ്റ്റൈൽ, ചുരുളൻ മുടിക്കാർക്കിടയിലും ഒരു പാർട്ടി സ്റ്റൈൽ എന്ന രീതിയിൽ പോപ്പുലർ ആണ്. എന്നാൽ, ഇതിന്റെ ഫോർമൽ ലുക്ക് ഇല്ലാതാക്കാൻ വീതിയിലുള്ള ഒരു വകച്ചിൽ കൂടി സൈഡിൽ കൊടുത്താൽ മതി.
പുതിയ പുതിയ ഹെയർസ്റ്റൈൽ ട്രെൻഡുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ‘ഗൂഗിളി’ൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യുന്ന താരങ്ങളാണ് ലിയോണൽ മെസ്സി, ഡേവിഡ് ബെക്കാം, ബ്രാഡ് പിറ്റ്, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, സയൻ മലിക് തുടങ്ങിയവരെയാണ്.
ഒരു ട്രെൻഡി ഹെയർസ്റ്റൈൽ ചെയ്യുന്നതിൽ മാത്രമല്ല, അത് അതുപോലെ മെയിന്റൈൻ ചെയ്യുന്നതിലാണ് കാര്യം. ഹെർസ്റ്റൈലിന് ചേർന്ന വിധത്തിലുള്ള വസ്ത്രങ്ങളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക
ഒരു നല്ല ഹെയർസ്റ്റൈൽ നമ്മുടെ വ്യക്തിത്വത്തെ അപ്പാടെ മാറ്റാൻ സഹായിക്കും എന്നത് സത്യമാണ്. എന്നാൽ, ഏറ്റവും പോപ്പുലർ ആയതുകൊണ്ടു മാത്രം ഒരു ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കരുത്. അത് നിങ്ങളുടെ മുഖത്തിനും വ്യക്തിത്വത്തിനും ജോലിക്കും, ഇണങ്ങുന്നതാണോ എന്നും നോക്കേണ്ടതാണ്.